നിരക്കുകള്‍ കൂട്ടി എയര്‍ടെല്‍: പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധന

രാജ്യത്ത് ഫോണ്‍വിളി നിരക്കുകള്‍ കൂട്ടാന്‍ ഒരുങ്ങി ഭാരതി എയര്‍ടെല്‍. നവംബര്‍ 26 വെള്ളിയാഴ്ച മുതല്‍ പ്രീ പെയ്ഡ് പ്ലാനുകളുടെ നിരക്കുകള്‍ 20 മുതല്‍ 25 ശതമാനം വരെ കൂട്ടാനാണ് തീരുമാനം. ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെ, കമ്പനികളെ നിലനിര്‍ത്തുന്നതിനായാണ് പുതിയ നടപടി.

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷമാണ് നിരക്കുകള്‍ കൂട്ടുന്നത്. 2019 ഡിസംബറിലാണ് അവസാനം മൊബൈല്‍ഫോണ്‍ നിരക്കുകള്‍ കൂട്ടിയത്. 5ജി നെറ്റ്‌വര്‍ക്കിലേക്ക് മാറുന്നതിന് മുന്നോടിയായാണ് നിരക്ക് വര്‍ദ്ധന എന്നാണ് സൂചന. 5ജി സേവനം ലഭ്യമാക്കാന്‍ വേണ്ട സാമ്പത്തിക ശേഷി കൈവരിക്കുകയാണ് ലക്ഷ്യം.

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ദ്ധന ഉണ്ടായേക്കും. എയര്‍ടെലിനു പുറമേ വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയും നിരക്ക് വര്‍ദ്ധന ഉടന്‍ പ്രഖ്യാപിച്ചേക്കും എന്നാണ് അറിയുന്നത്. ഇതോടെ എയര്‍ടെലിന്റെ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് 20 രൂപ മുതല്‍ 500 രൂപ വരെ അധികം നല്‍കേണ്ടിവരും. സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധനയെന്ന് കമ്പനി വ്യക്തമാക്കി.

ആരോഗ്യകരമായ ബിസിനസ് മോഡലിനായി, 200 രൂപയെങ്കിലും ഒരു ഉപയോക്താവില്‍ നിന്ന് ശരാശരി പ്രതിമാസം വരുമാനമായി ലഭിച്ചാല്‍ മാത്രമെ മുന്നോട്ടു പോകാനാവൂ എന്നാണ് കമ്പനി പറയുന്നത്. മുന്‍കാലങ്ങളില്‍ ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 200 രൂപയായും പരമാവധി 300 രൂപയായും കമ്പനി നിലനിര്‍ത്തിയിരുന്നു. പുതിയ താരിഫ് അനുസരിച്ചുള്ള പ്രീപെയ്ഡ് പാക്കുകള്‍ വെള്ളിയാഴ്ച മുതല്‍ എയര്‍ടെല്‍ വെബ്സൈറ്റ് വഴി ലഭിക്കും.

Latest Stories

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍