എയര്‍ ഇന്ത്യ പൈലറ്റിന്റെ കൈവശം കഞ്ചാവ് കണ്ടെത്തി, യുഎസ് അധികൃതര്‍ ഇന്ത്യയിലേക്ക് തിരിച്ചയച്ചു; അന്വേഷണം ആരംഭിച്ച് എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ പൈലറ്റിന്റെ കൈവശം കഞ്ചാവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് യുഎസ് അധികൃതര്‍ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് യാത്ര ചെയ്ത പൈലറ്റിന്റെ കൈവശമാണ് കഞ്ചാവ് കണ്ടെത്തിയത്. ഏപ്രില്‍ 14ന് ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനത്തില്‍ യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്നു കഞ്ചാവ് കൈവശം വെച്ച പൈലറ്റ്.

സാന്‍ഫ്രാസിസ്‌കോയില്‍ എത്തിയ ശേഷം മറ്റൊരു വിമാനം നിയന്ത്രിക്കേണ്ട ചുമതല പൈലറ്റിനുണ്ടായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയപ്പോള്‍ പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് യുഎസ് അധികൃതര്‍ ഇയാളെ തിരിച്ചയച്ചു.

പൈലറ്റിന്റെ കൈവശം കഞ്ചാവ് ഉണ്ടായിരുന്നുവെന്നാണു സൂചനയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതായും അന്വേഷണം ആരംഭിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു.

”നിയമങ്ങള്‍ ലംഘിക്കുന്ന നടപടികളോട് എയര്‍ ഇന്ത്യ സഹിഷ്ണുത കാണിക്കില്ല. സുരക്ഷ, അച്ചടക്കം, തൊഴില്‍പരമായ പെരുമാറ്റം എന്നിവയില്‍ വിട്ടുവീഴ്ചയില്ല. കമ്പനിയുടെ നയങ്ങള്‍ക്കനുസരിച്ച് കര്‍ശനമായ അച്ചടക്ക നടപടികള്‍ ഇദ്ദേഹത്തിനെതിരെ സ്വീകരിക്കും” എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്