'എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായി, രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായി'; അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കന്റുകൾക്കുള്ളിൽ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായെന്ന് റിപ്പോർട്ടുണ്ട്. എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായെന്നും റിപ്പോർട്ടിൽ പറയുന്നു. 15 പേജുിള്ള അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നത്.

അപകടം നടന്ന് ഒരു മാസം കാഴിഞ്ഞപ്പോഴാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 32 സെക്കൻറ് മാത്രമാണ് വിമാനം പറന്നതെന്നും അട്ടിമറിക്ക് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു എൻജിൻ വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞുവെങ്കിലും രണ്ടാമത്തെത് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. ഓരോന്നായാണ് ഓഫ് ചെയ്യപ്പെട്ടത്. RAT ആക്ടിവേഷൻ വിമാനത്തിന്റെ മുഴുവൻ ഉർജ്ജവും നഷ്ട്ടപെട്ടത് വ്യക്തമാകുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്. റൺവേയിൽ നിന്ന് 0.9നോട്ടിക്കൽ മൈൽ ദൂരെ ആണ് വിമാനം തകർന്നത്.

വിമാനത്തിന്റെ ഫ്ലാപിന്റെ ക്രമികരണം സാധാരണ നിലയിൽ ആയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പക്ഷി ഇടിച്ചതോ കാലാവസ്ഥ പ്രതികൂല സാഹചര്യമോ കാരണം അല്ല. പൈലറ്റുമാരുടെ ആരോഗ്യ നിലയും മാനസിക നിലയും പ്രശ്നങ്ങൾ ഇല്ല. അനുഭവപരിചയവും ഉണ്ടായിരുന്നു. അപകടകരമായ വസ്തുകൾ വിമാനത്തിൽ ഇല്ലായിരുന്നു. ഇന്ധന സ്വിച്ച് സംബന്ധിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ നിർദേശങ്ങൾ ഉണ്ടായിരുന്നു.

FAA മാർഗ നിർദേശം ഉണ്ടായിരുന്നിട്ടും ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ പരിശോധന നടത്തിയിരുന്നില്ല. സ്വിച്ച് എങ്ങനെ ഓഫായി എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അതേസമയം എന്തിനാണ് ഓഫ് ചെയ്തത് എന്ന് മറ്റൊരു പൈലറ്റ് ചോദിക്കുന്നത് കോക്ക്പിറ്റ് ഓഡിയോയിലുണ്ട്. എന്നാൽ താൻ ചെയ്തില്ല എന്നായിരുന്നു സഹ പൈലറ്റിന്റെ മറുപടി. അതിനിടെ ബോയിങ് 787 വിമാന ഓപ്പറേറ്റർമാർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ