കാർഷക ബില്ലിന് എതിരെ  ആളിക്കത്തി കർഷക പ്രക്ഷോഭം; പഞ്ചാബിൽ കർഷകർ ഇന്നും ട്രെയിൻ തടയും

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്കെതിരെ ആരംഭിച്ച കർഷക പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തിപ്പെടുന്നു. പഞ്ചാബിൽ കർഷകർ ഇന്നും ട്രെയിൻ തടയും. ഹരിയാനയിലും വൻ കർഷകപ്രക്ഷോഭമാണ് തുടരുന്നത്.

150-ലധികം കര്‍ഷക സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പ്രതിഷേധം വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സ്തംഭിപ്പിച്ചു. ഹരിയാനയിലും പഞ്ചാബിലും ശക്തമായ പ്രതിഷേധം അലയടിച്ചു. ഇന്നും പ്രക്ഷോഭം തുടരും.

സഭയിൽ പ്രതിപക്ഷ പാർട്ടികൾ ആരംഭിച്ച പ്രതിഷേധം, തെരുവുകളിൽ കർഷകരുടെ പ്രക്ഷോഭമായി മാറി. പഞ്ചാബിലെ അമൃത് സറിൽ, ഫിറോസ്പൂരിലും ട്രെയിനുകൾ തടഞ്ഞുള്ള സമരം ഇന്നും തുടരും. കൂടാതെ റോഡുകൾ ഉപരോധിച്ച് പഞ്ചാബിൽ കർഷക സമരം ശക്തിപ്പെടുത്താനാണ് തീരുമാനം. കർഷക പ്രക്ഷോഭം രൂക്ഷമായ അമ്പാലയിലെ ഹരിയാന- പഞ്ചാബ് അതിർത്തി അടച്ചു. കൃഷിയെ മാത്രം ആശ്രയിക്കുന്ന ഹരിയാനയിലെ ഉൾഗ്രാമങ്ങളിൽ കർഷകർ റോഡുകൾ അടച്ചു തെരുവിലിറങ്ങി. കർഷകരും കുടുംബാംഗങ്ങളും, കുട്ടികളും വരെ പ്രതിഷേധത്തിൻറെ ഭാഗമാകുന്ന കാഴ്ചയാണ് ഹരിയാനയിൽ കണ്ടത്.
കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തെത്തി. കര്‍ഷക സംഘടനകൾക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായി പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുകയാണ്. 28-ന് കോണ്‍ഗ്രസിന്‍റെ രാജ്ഭവനുകളിലേക്ക് മാര്‍ച്ച് നടക്കും. കാര്‍ഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെതിരെ തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ