ഇന്ത്യയില്‍ 'ജിഹാദിന്' ആഹ്വാനം ചെയ്ത് അല്‍ഖ്വയ്ദ; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഭീകരസംഘടന

പാകിസ്ഥാന് പിന്തുണ അറിയിച്ചു കൊണ്ട് അന്താരാഷ്ട്ര ഭീകരസംഘടനയായ അല്‍ഖ്വയ്ദയുടെ പ്രസ്താവന. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയില്‍ ജിഹാദിന് ആഹ്വാനം ചെയ്താണ് അല്‍ഖ്വയ്ത പ്രസ്താവന പുറത്തുവിട്ടത്. പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ അപലപിച്ചാണ് ഇന്ത്യയ്‌ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള അല്‍ഖ്വയ്ദയുടെ പ്രസ്താവന പുറത്തുവന്നത്.

പാകിസ്താന് മേല്‍ ഇന്ത്യ വലിയ കടന്നാക്രമണം നടത്തി. അതിന് തിരിച്ചടി നല്‍കണം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജിഹാദ് പുനരാരംഭിക്കണം.

‘അല്‍ഖ്വയ്ദ ഓഫ് ഇന്ത്യന്‍ സബ്‌കോണ്ടിനന്റ്’ എന്ന പേരിലാണ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഇന്ത്യക്കെതിരായ യുദ്ധത്തില്‍ ഒന്നിക്കണമെന്നും ഭീകരസംഘടന പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഇസ്ലാമിലെ എല്ലാ മുജാഹിദീനുകള്‍ക്കും ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങള്‍ക്കും, ഇന്ത്യയ്ക്കെതിരായ ഈ യുദ്ധം ജിഹാദ് ഫി സബിലില്ലയാണ്. അല്ലാഹുവിന്റെ വചനം ഉയര്‍ത്തുന്നതിനും, ഇസ്ലാമിനെയും മുസ്ലീങ്ങളെയും സംരക്ഷിക്കുന്നതിനും, ഉപഭൂഖണ്ഡത്തിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ഈ പോരാട്ടത്തില്‍ ഏര്‍പ്പെടേണ്ടത് നമ്മുടെ കടമയാണ്…. ഈ നിലപാടുകളെയും ലക്ഷ്യങ്ങളെയും പിന്തുണച്ച് ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങള്‍ ഉയര്‍ന്നുവരേണ്ടത് ഇപ്പോള്‍ എക്കാലത്തേക്കാളും ആവശ്യമാണ്.

ഇത്തരത്തില്‍ ഭീകരസംഘങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്താനുള്ള ശ്രമമാണ് അല്‍ഖ്വയ്ദ പ്രസ്താവനയിലൂടെ നടത്തുന്നുന്നത്. പാകിസ്താന്‍ മണ്ണില്‍ ഇന്ത്യന്‍ ആക്രമണം എന്ന തലക്കെട്ടോടെയാണ് അല്‍ഖ്വയ്ദ പ്രസ്താവന ഭീകരകേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. വിഷയത്തിന് പിന്നില്‍ സംഘടിതമായ നീക്കമാകാമെന്നാണ് ഇന്റലിജന്‍സ് അനുമാനിക്കുന്നത്. ചിതറിക്കിടക്കുന്ന തീവ്രവാദ സംഘങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നില്‍ അല്‍ഖ്വയ്ദയ്ക്കുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം സംശയിക്കുന്നുണ്ട്.

ബുധനാഴ്ചയാണ് ഇന്ത്യന്‍ സായുധ സേന ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് തീവ്രവാദ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളില്‍ കൃത്യമായ മിസൈല്‍ ആക്രമണമാണ് സൈന്യം നടത്തിയത്. ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി