ആധാര്‍ നമ്പര്‍ തെറ്റിച്ച് രേഖപ്പെടുത്തിയാല്‍ പതിനായിരം രൂപ പിഴ

ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ തെറ്റിയാല്‍ ഇനി വന്‍ തുക പിഴയടയ്‌ക്കേണ്ടി വരും. തെറ്റായി നമ്പര്‍ നല്‍കിയാല്‍ 10,000 രൂപയാണ് പിഴയായി നല്‍കേണ്ടി വരുക.

പെര്‍മനെന്റ് അക്കൗണ്ട് നമ്പറിന് (പാന്‍) പകരം 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ തെറ്റുപറ്റിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക. പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനു പകരം ആദായ നികുതി വകുപ്പ് ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ഈയിടെയാണ് അനുമതി നല്‍കിയത്.

1961-ലെ ഇന്‍കംടാക്സ് നിയമത്തില്‍ ഭേദഗതി വരുത്തി അവതരിപ്പിച്ച 2019-ലെ ഫിനാന്‍സ് ബില്ലിലാണ് പാനിനു പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. പാന്‍ നമ്പര്‍ നല്‍കാത്തവര്‍ ആധാര്‍ നമ്പര്‍ തെറ്റാതെ തന്നെ നല്‍കിയില്ലെങ്കില്‍ പിഴയടക്കേണ്ടി വരും. ആദായനികുതി നിയമപ്രകാരം പാനിനു പകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ മാത്രമാണ് പിഴ ബാധകമാകുക.

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങല്‍, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് എന്നിവയില്‍ നിക്ഷേപിക്കല്‍ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്. വ്യത്യസ്ത ഇടപാടുകള്‍ക്കായി രണ്ടുതവണ തെറ്റായി ആധാര്‍ നമ്പര്‍ നല്‍കിയാല്‍ 20,000 രൂപയാകും പിഴ അടയ്ക്കേണ്ടിവരിക.

Latest Stories

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ