വിജയിയെ കൂടെകൂട്ടാന്‍ ബിജെപി; സുരക്ഷ ഒരുക്കാത്തതില്‍ സ്റ്റാലിന്‍ സര്‍ക്കാരിനെ പഴിചാരി അണ്ണാമലൈ; വൈ-കാറ്റഗറി സുരക്ഷ താമരപാര്‍ട്ടിയുടെ രാഷ്ട്രീയനീക്കമെന്ന് അണ്ണാ ഡിഎംകെ

തമിഴക വെട്രി കഴകം പാര്‍ട്ടിയുമായി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയതോടെ വിജയിയെ കൂടെകൂട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. ബിജെപിയാണ് വിജയിയെ തങ്ങളുടെ ഒപ്പം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഡിഎംകെ സംഖ്യത്തിന് എതിരായി അണ്ണാ ഡിഎംകെയും വിജയിയും മത്സരിക്കുമ്പോള്‍ സ്റ്റാലില്‍ വീണ്ടും അധികാരം പിടിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അണ്ണാ ഡിഎംകെ ഒഴിവായി പോയ സംഖ്യം തമിഴക വെട്രി കഴകത്തെ ഒപ്പം ചേര്‍ക്കുന്നതോടെ തിരികെ പിടിക്കാമെന്നാണ് കെ അണ്ണാമലൈയുടെ കണക്ക് കൂട്ടല്‍. അതിനാല്‍ തന്നെ വിജയിക്ക് പ്രതികൂലമായ പ്രസ്താവനകള്‍ ബിജെപി ഒഴിവാക്കുന്നുണ്ട്.

അതേസമയം, നടന്‍ വിജയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ സുരക്ഷനല്‍കാത്തതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തുകയും ചെയ്തു. വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷയനുവദിച്ചത് ആഭ്യന്തര മന്ത്രാലയമാണെന്നും തമിഴ്നാട് സര്‍ക്കാര്‍ എന്തുകൊണ്ട് അതിനുതയ്യാറായില്ലെന്നും ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ. അണ്ണാമലൈ ചോദിച്ചു.

ഇന്റലിജന്‍സ് ബ്യൂറോയുടെ സുരക്ഷാ വിലയിരുത്തലിനുശേഷമാണ് ആഭ്യന്തരമന്ത്രാലയം വിജയ്ക്ക് സുരക്ഷയനുവദിച്ചത്. വിജയ് പങ്കെടുക്കുന്ന ഏതൊരു വേദിയിലും വന്‍ ജനക്കൂട്ടമെത്തുന്നുണ്ട്. വിജയ്യുടെ ജീവന് ഭീഷണിയുണ്ടെന്ന് ഒട്ടേറെ ഏജന്‍സികളും സൂചന നല്‍കിയിരുന്നു. ഇതൊക്കെ പരിഗണിച്ചായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. പക്ഷേ, എന്തുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ വിജയ്ക്ക് ഈ സുരക്ഷ നല്‍കാതിരുന്നത്. ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സുരക്ഷനല്‍കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് ഡിഎംകെ സര്‍ക്കാര്‍ മാറിനില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.

രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്നുള്ള സുരക്ഷാഭീഷണി പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലം സുരക്ഷ ഉയര്‍ത്തിയത്.തമിഴ്നാട്ടില്‍ മാത്രമായിരിക്കും സുരക്ഷനല്‍കുന്നത്. രണ്ട് കമാന്‍ഡോകളടക്കം എട്ട് സായുധസേനാംഗങ്ങള്‍ സുരക്ഷ ഒരുക്കും. തീരുമാനംതാമര പാര്‍ട്ടിയായ ബിജെപിയുടെ രാഷ്ട്രീയനീക്കമാണെന്ന് അണ്ണാ ഡിഎംകെ. മുതിര്‍ന്ന നേതാവ് കെപി മുനുസാമി പറഞ്ഞു.

Latest Stories

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു