ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗം; ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് സ്റ്റാലിന് മമതയുടെ ക്ഷണം

ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ യോഗം ചേരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ഇതിനായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചതായി സ്റ്റാലിന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗത്തെ കുറിച്ച് മമത ബാനര്‍ജി ഫോണില്‍ വിളിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം ചേരാന്‍ അവര്‍ നിര്‍ദ്ദേശിച്ചു എന്നും ട്വീറ്റില്‍ പറയുന്നു. യോഗം ഉടനെ ഉണ്ടാകുമെന്നും സംസ്ഥാനങ്ങളുടെ ഭരണാവകാശം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഡി.എം.കെയുടെ പ്രതിജ്ഞാബദ്ധതയെ കുറിച്ച് താന്‍ മമത ബാനര്‍ജിക്ക് ഉറപ്പ് നല്‍കിയെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ കഴിഞ്ഞ ദിവസം നിയമസഭ നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു. ഈ നടപടി ഔചിത്യമില്ലാത്തതാണ് എന്ന് എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യോഗം ചേരുന്നത് സംബന്ധിച്ച് മമത സ്റ്റാലിനുമായി സംസാരിച്ചത്.

Latest Stories

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു