മരിച്ചവരുടെ ആധാർ ഇനി റദ്ദാക്കാം; നിയമ ഭേദ​ഗതിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ

മരിച്ചവരുടെ ആധാർ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട്  നിയമ ഭേദ​ഗതിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. മരണ രജിസ്ട്രേഷനിൽ ആധാർ ഉൾപ്പെടുത്താനാണ് നീക്കം.  നിലവിൽ മരിച്ചവരുടെ ആധാർ റദ്ദാക്കാൻ സംവിധാനങ്ങളില്ല. അതിനാൽ മരിച്ചവരുടെ കാർഡുകൾ ദുരുപയോ​ഗം ചെയ്യുമെന്നും ആശങ്ക ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രം നിയമ ഭേദ​ഗതിക്ക് ഒരുങ്ങുന്നത്.

ലോക്സഭയിലാണ് കേന്ദ്ര സർക്കാർ നിയമ ഭേദ​ഗതിയെ സംബന്ധിച്ച് വ്യക്തമാക്കിയത്. ഒരാൾ മരിച്ച ശേഷം ബന്ധുക്കൾക്ക് ആ വിവരം ആധാർ അതോറിറ്റിയെ അറിയിക്കാനും സംവിധാനമില്ല. 1969ലെ ജനന- മരണ രജിസ്ട്രേഷൻ നിയമത്തിലാണ് ഭേദ​ഗതിക്കു ശ്രമിക്കുന്നത്. ഇതിനായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ആധാർ അതോറിറ്റിയോട് നിർദേശങ്ങൾ തേടിയെന്ന് അടൂർ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി രാജീവ് ചന്ദ്രശേഷർ അറിയിച്ചു.

ഭേദ​ഗതിക്കു ശേഷം മരണ രജിസ്ട്രേഷനിൽ ആധാർ നമ്പറും ഉൾപ്പെടുത്തും. രജിസ്ട്രാർ ഈ വിവരം ആധാർ അതോറിറ്റിക്കു കൈമാറുകയും കാർഡ് റദ്ദാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ ജനന- മരണ രജിസ്ട്രേഷനുകൾ ഓരോ സംസ്ഥാനത്തിന്റേയും പ്രത്യേക സോഫ്റ്റ്വെയർ ഉപയോ​ഗിച്ചാണ് രേഖപ്പെടുത്തുന്നത്. ഇതിലും ഏകീകരണം വേണ്ടി വരും

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ