രാജസ്ഥാനിലെ ആൽവാറിൽ റെയ്ഡിനിടെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന് പോലീസ്; ബിജെപി നടപ്പിലാക്കുന്ന മുസ്‌ലിം വിരുദ്ധ അജണ്ടയുടെ ഭാഗമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി പ്രസ്താവന

ഞായറാഴ്ച രാവിലെ ആൽവാർ ജില്ലയിലെ ഒരു ഗ്രാമത്തിൽ പോലീസ് നടത്തിയ റെയ്ഡിനിടെ, അമ്മയുടെ അരികിലുള്ള കട്ടിലിൽ ഉറങ്ങിക്കിടന്ന ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഒരു പോലീസ് ഉദ്യോഗസ്ഥൻ കാൽക്കീഴിൽ ഞെരിച്ചു കൊന്നു. ദിവസവേതന തൊഴിലാളിയായ ഇമ്രാൻ തന്റെ മൂന്ന് മക്കളിൽ രണ്ടുപേരുടെ അരികിൽ ഉറങ്ങുമ്പോൾ, ഭാര്യ ഒരു മാസം പ്രായമുള്ള മകൾ അലിസ്ബയുമായി ഉറങ്ങുകയായിരുന്നു. രാവിലെ 6 മണിയോടെ പോലീസ് മുൻകൂർ അറിയിപ്പില്ലാതെ അവരുടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, നൗഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രഘുനാഥ്ഗഡ് ഗ്രാമത്തിൽ, ഇമ്രാൻ ഖാന്റെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് സംഘത്തിന് ഹെഡ് കോൺസ്റ്റബിൾമാരായ ഗിർധാരി, ജഗ്‌വീർ, കോൺസ്റ്റബിൾമാരായ സുനിൽ, ഋഷി, ഷാഹിദ് എന്നിവർ നേതൃത്വം നൽകി. കുടുംബത്തിന്റെ പരാതി പരിഗണിക്കുന്നതിൽ പോലീസ് പരാജയപ്പെടുകയും, രോഷാകുലരായ ഗ്രാമവാസികൾ ആൽവാർ എസ്പി (റൂറൽ) യുടെ വസതിക്ക് പുറത്ത് തടിച്ചുകൂടി, നീതി ആവശ്യപ്പെട്ട് ക്രൂരമായ പീഡനത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി.

“ഞാൻ എന്റെ കുഞ്ഞു മകളോടൊപ്പം കട്ടിലിൽ ഉറങ്ങുമ്പോൾ, പോലീസുകാർ പെട്ടെന്ന് എത്തി എന്നെ പുറത്തെടുത്ത് മുറിയിൽ നിന്ന് പുറത്താക്കി. എന്റെ ഭർത്താവിനെയും അവർ പുറത്താക്കി. അവർ എന്റെ കുഞ്ഞു മകളുടെ തലയിൽ ചവിട്ടി കൊന്നു. ഇത് കൊലപാതകമാണ്, എനിക്ക് നീതി വേണം.” മരിച്ച കുഞ്ഞിന്റെ അമ്മ റസിദ ഖാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പിന്നീട്, പേര് വെളിപ്പെടുത്താത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എഎസ്പി തേജ്പാൽ സിംഗ് സ്ഥിരീകരിച്ചു. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് ഖാന്റെ കുടുംബത്തിന് ഉറപ്പ് നൽകുകയും ചെയ്തു.

കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തെ സിപിഐ എം പ്രതിനിധി സംഘം സന്ദർശിക്കുകയും സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുടുംബത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സിപിഐ എം പ്രതിനിധി സംഘമാണ് സന്ദർശനം നടത്തിയത്. പോലീസ് ക്രൂരതയെ അപലപിച്ച പ്രതിനിധി സംഘം അതിനെ “ഹീനമായ പ്രവൃത്തി” എന്ന് വിശേഷിപ്പിക്കുകയും “വേഗത്തിലും നിഷ്പക്ഷമായും” നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മുസ്ലീം വിരുദ്ധ അജണ്ട മൂലം ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ കുടുംബങ്ങളുടെ ദുർബലത കൂടുതൽ വഷളായിരിക്കുന്നുവെന്ന് സംഭവം ഉയർത്തിക്കാട്ടിയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി