അധ്യാപികയെ കുറിച്ച് മോശം പരാമര്‍ശം എഴുതിയതിന്പെൺകുട്ടികളെ വിവസ്ത്രരാക്കി

അരുണാചല്‍പ്രദേശില്‍ അദ്ധ്യാപികയെക്കുറിച്ച് മോശം വാക്കുകള്‍ എഴുതിയെന്ന് ആരോപിച്ച് സ്‌കൂളിലെ 88 വിദ്യാര്‍ത്ഥികളെ അദ്ധ്യാപികമാര്‍ വിവസ്ത്രരാക്കി. അരുണാചല്‍ പ്രദേശിലെ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ ആറ്, ഏഴ് ക്ലാസിലെ വിദ്യാർത്ഥിനികളുടെ വസ്ത്രങ്ങളാണ് അധ്യാപികമാർ അഴിപ്പിച്ചത്.

അദ്ധ്യാപികയെക്കുറിച്ച് മോശം വാക്കുകള്‍ എഴുതിയ കടലാസ് കണ്ടുപിടിക്കുന്നതിനായാണ് കുട്ടികളോട് ഇവര്‍ ക്രൂരത കാണിച്ചത്. സംഭവം നടന്ന് നാലാം ദിവസമാണ് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി യൂണിയനില്‍ പരാതി കൊടുക്കുന്നത്. നവംബര്‍ 23 നാണ് സംഭവം. നവംബര്‍ 27 ന് വിദ്യാര്‍ത്ഥി യൂണിയനെ കാര്യം അറിയിക്കുകയും തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അദ്ധ്യാപികയെക്കുറിച്ച് മോശം വാക്കുകളെഴുതിയ കടലാസ് കണ്ടുപിടിക്കാന്‍ എന്ന പേരില്‍ മൂന്ന് അദ്ധ്യാപികമാര്‍ നിർബന്ധിച്ചു വസ്ത്രമഴിപ്പിച്ചുവെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അദ്ധ്യാപികമാര്‍ക്കെതിരെ കേസെടുത്തിട്ടില്ല. വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും അദ്ധ്യാപികമാരെയും ചോദ്യം ചെയ്തതിന് ശേഷമായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ