'അമിത് ഷായുടെ മഫ്ളറിന് 80,000 രൂപ, ബി.ജെ.പി നേതാക്കള്‍ക്ക് 2.5 ലക്ഷത്തിന്റെ സണ്‍ഗ്ലാസുകള്‍'

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ ധരിച്ച ടി-ഷര്‍ട്ടിന്റെ വിലയെ കുറിച്ചുള്ള ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മഫ്ളറിന് 80,000 രൂപയാണെന്നും ബി.ജെ.പി. നേതാക്കള്‍ 2.5 ലക്ഷം രൂപയുടെ സണ്‍ഗ്ലാസുകളാണ് ധരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളില്‍നിന്ന് ലഭിക്കുന്ന അസാധാരണ പിന്തുണയില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്കയിലാണ്. എന്തിനാണു യാത്രയെപ്പറ്റി ഇത്ര ആശങ്ക? അവര്‍ രാഹുലിന്റെ ടി ഷര്‍ട്ടിനെ കുറിച്ചാണു പറയുന്നത്. 2.5 ലക്ഷത്തിന്റെ സണ്‍ഗ്ലാസുകള്‍ ധരിക്കുന്നവരാണ് ഇതുപറയുന്നത് എന്നോര്‍ക്കണം.’

‘കേന്ദ്ര ആഭ്യന്തരമന്ത്രി ധരിക്കുന്ന മഫ്‌ലറിന് 80,000 രൂപയാണ് വില. അവര്‍ ടി ഷര്‍ട്ടിനെ രാഷ്ട്രീയവത്കരിക്കുകയാണ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് നേതാക്കളും ജോലി ഉപേക്ഷിച്ച് രാഹുലിനെ ആക്രമിക്കുന്നു’ ഗെലോട്ട് പറഞ്ഞു.

കഴിഞ്ഞയാഴ്ച കന്യാകുമാരിയില്‍നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി ധരിച്ച ടി-ഷര്‍ട്ടാണ് ബിജെപി ആയുധമാക്കിയത്. രാഹുല്‍ ധരിച്ച ടി ഷര്‍ട്ടിന്റെ വില 41,000 രൂപ ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. രാഹുല്‍ ടി ഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രവും അതിനു സമാനമായ ടി ഷര്‍ട്ടിന്റെ വില ഉള്‍പ്പെടുന്ന ചിത്രവും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ബിജെപി പങ്കുവച്ചത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ