5ജി സ്‌പെക്ട്രം ഉടന്‍, ഏപ്രില്‍-മെയ് മാസങ്ങളില്‍ ലേലമെന്ന് കേന്ദ്രം

5ജി സ്‌പെക്ട്രം ലേലം 2022 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം ഇതു സംബന്ധിച്ച ട്രായിയുടെ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ കേന്ദ്രത്തിന് ലഭിക്കും. ടെലികോം മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ടെലികോം റെഗുലേറ്ററി ഘടന മാറുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. സെപ്തംബറില്‍ സര്‍ക്കാര്‍ ഈ മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു.

അതേസമയം സ്പെക്ട്രം ലഭ്യതയ്ക്കായും, ക്വാണ്ടത്തിനുമായി നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിനും, ഐഎസ്ആര്‍ഒയ്ക്കുമായി ധാരാളം സ്പെക്ട്രം ആവശ്യമുണ്ട്. പ്രതിരോധത്തിന് 3300 മുതല്‍ 3400 മെഗാഹെര്‍ട്സ് ബാന്‍ഡിലും ഐഎസ്ആര്‍ഒക്ക് 3400 മുതല്‍ 3425 മെഗാഹെര്‍ട്സ് ബാന്‍ഡിലുമാണ് നിലവില്‍ സ്പെക്ട്രം കൈവശമുള്ളത്.

5ജിക്ക് ആവശ്യമായ സ്പെക്ട്രത്തിന്റെ ശരാശരി വലുപ്പത്തിന്റെ നിലവിലെ വില ടെലികോം കമ്പനികള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 5ജി വിന്യാസത്തിന് 3.3 മുതല്‍ 3.6 ജിഗാഹെര്‍ട്‌സ് ബാന്‍ഡില്‍ 100 മെഗാഹെര്‍ട്‌സ് 5ജി സ്പെക്ട്രം ആവശ്യമായി വരും.

ആറ് മാസത്തേക്ക് 5ജി പരീക്ഷണങ്ങള്‍ നടത്താന്‍ ടെലികോം കമ്പനികള്‍ക്ക് ഈ വര്‍ഷം മെയില്‍ ടെലികമ്യൂണിക്കേഷന്‍സ് അനുമതി നല്‍കിയിരുന്നു. ഉപകരണങ്ങള്‍ സംഭരിക്കുന്നതിനും സജ്ജീകരിക്കുന്നതിനുമായി 2 മാസത്തെ സമയപരിധി ട്രയല്‍ കാലയളവിലേക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം 5 ജിയുടെ പ്രയോജനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ നഗരപ്രദേശത്തിന് പുറമേ, ഗ്രാമീണ, അര്‍ദ്ധ നഗര ക്രമീകരണങ്ങളിലും പരീക്ഷണങ്ങള്‍ നടത്തേണ്ടിവരുമെന്നും വകുപ്പ് അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ