'ബി.ജെ.പി സീറ്റുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു'; അഖിലേഷ് യാദവ്

ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി വീണ്ടും റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സംസ്ഥാന നിയമസഭയില്‍ ബി.ജെ.പിയുടെ സീറ്റുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് തന്റെ പാര്‍ട്ടി കാണിച്ചു തന്നുവെന്ന് അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു. പാര്‍ട്ടിയോടൊപ്പം നിന്ന വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

സമാജ്‌വാദി പാര്‍ട്ടിയുടെ സീറ്റുകള്‍ രണ്ടര മടങ്ങ് വര്‍ദ്ധിച്ചതായി അഖിലേഷ് യാദവ് പറഞ്ഞു. വോട്ട് ശതമാനത്തില്‍ ഒന്നര മടങ്ങ് വര്‍ദ്ധനവുണ്ടായി. ബി.ജെ.പിയുടെ സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. അതി ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ സീറ്റ് രണ്ടര മടങ്ങും വോട്ട് ശതമാനം ഒന്നര ഇരട്ടിയും വര്‍ധിപ്പിച്ചതിന് യുപിയിലെ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി! ബി.ജെ.പി സീറ്റുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. ബി.ജെ.പിയുടെപതനം തുടരും. പകുതിയിലധികം അസത്യങ്ങളും തുടച്ചുനീക്കപ്പെട്ടു. ബാക്കിയുള്ളതും വരും ദിവസങ്ങളില്‍ നീക്കപ്പെടും. പൊതുതാല്‍പ്പര്യത്തിനായുള്ള പോരാട്ടം വിജയിക്കും!’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഉത്തര്‍ പ്രദേശില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 255 സീറ്റുകള്‍ നേടിയാണ് രണ്ടാമത് വീണ്ടും അധികാരത്തില്‍ എത്തിയത്. 1985ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു ഭരണകക്ഷി വീണ്ടും അധികാരത്തിലെത്തുന്നത്. സമാജ്വാദി പാര്‍ട്ടി 111 സീറ്റുകളാണ് നേടിയത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ന്നടിഞ്ഞു. രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ