'ഇത് സ്റ്റാലിൻ നൽകിയ ഉറപ്പ്' 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതം കൈമാറി ഡിഎംകെ സർക്കാർ

തമിഴ്‌നാട്ടിൽ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി ഡിഎംകെ സർക്കാർ. കലൈഞ്ജർ വിമൻസ് റൈറ്റ്‌സ് സ്‌കീമിൽ ഉൾപ്പെട്ട വനിതകൾക്കാണ് പണം കിട്ടിയത്. പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് 5000 രൂപ കൈമാറിയത്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എം.കെ സ്റ്റാലിന്‍റെ സുപ്രധാന നീക്കം.

ഫ്രെബ്രുവരിയിലെ തുകയോടൊപ്പം മാർച്ചിലെയും ഏപ്രിലിലെയും തുകയാണ് മുൻകൂർ ആയി നൽകിയത്. ഇതിനു പുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും കൈമാറുകയായിരുന്നു. എക്‌സിൽ ഇതുമായി ബന്ധപ്പെട്ട് സ്റ്റാലിൻ പോസ്റ്റ് ചെയുകയും ചെയ്തിട്ടുണ്ട്.

‘തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് സ്റ്റാലിൻ നൽകിയ ഉറപ്പാണ് അവകാശത്തുക. ആര് തടസം സൃഷ്ടിച്ചാലും അതിൽ നിന്ന് ഞാൻ പിന്നോട്ട് പോകില്ല. തിരഞ്ഞെടുപ്പ് കാരണം കാട്ടി മൂന്ന് മാസത്തേക്ക് ഈ തുക മുടക്കാൻ ചിലർ നോക്കുന്നു. എന്നാൽ നമ്മുടെ ദ്രാവിഡ മോഡൽ സർക്കാർ അത് മുൻകൂട്ടി കണ്ടു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലേക്കുള്ള അഡ്വാൻസ് തുകയായ 3,000 രൂപയും വേനൽക്കാല പ്രത്യേക പാക്കേജായി 2,000 രൂപയും ചേർത്ത്, 1.31 കോടി ഗുണഭോക്താക്കൾക്കും ഇന്ന് രാവിലെ 5,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. തമിഴ് സ്ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും ഞങ്ങൾ തന്നെ അധികാരത്തിൽ വരും. 1,000 രൂപ എന്നത് 2,000 രൂപയായി ഉയർത്തി നൽകും. എന്റെ സഹോദരിമാർക്ക് ഈ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ നൽകുന്ന വാഗ്ദാനമാണിത്. നമ്മൾ ഒന്നായി വിജയിക്കും’ എന്നാണ് കുറിപ്പിൽ.

Latest Stories

യുദ്ധം ഉടൻ അവസാനിക്കും, ഇറാനുമായുള്ള ചർച്ച രണ്ട് ദിവസത്തിനകം: ഡൊണാൾഡ് ട്രംപ്

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി