'ഒമൈക്രോണ്‍ ബാധിച്ചവര്‍ക്ക് ഡെല്‍റ്റ വകഭേദം അടക്കം പിടിപെടാനുള്ള സാദ്ധ്യത കുറവ്': ഐ.സി.എം.ആര്‍

ഒമൈക്രോണ്‍ ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റ അടക്കമുള്ള വകഭേദങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറവണെന്ന് ഐ.സി.എം.ആറിന്റെ പഠനത്തില്‍ കണ്ടെത്തല്‍. ഒമൈക്രോണ്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ ഡെല്‍റ്റ ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങള്‍ക്ക് എതിരെയും ഫലപ്രദമാണെന്നാണ് പറയുന്നത്.

ഒമൈക്രോണ്‍ ബാധിച്ച വ്യക്തികള്‍ക്ക് കാര്യമായ രോഗപ്രതിരോധ ശേഷി ഉണ്ടെന്ന് ഐ.സി.എം.ആര്‍ പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത് രണ്ടാമത് വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

ഒമൈക്രോണ്‍ ബാധിച്ച 39 വ്യക്തികളിലാണ് പഠനം നടത്തിയത്. ഇവരില്‍ 25 പേര്‍ അസ്ട്രസെനെക്ക വാക്‌സിന്‍ രണ്ട് ഡോസുകളും എടുത്തിരുന്നു, എട്ട് പേര്‍ രണ്ട് ഡോസ് ഫൈസര്‍ വാക്‌സിന്‍ എടുത്തിരുന്നു. ആറ് പേര്‍ വാക്‌സിനേഷന്‍ എടുക്കാത്തവര്‍ ആയിരുന്നു. ഇതില്‍ 28 പേരും യു.എ.ഇ, യു.എസ്, യു.കെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരും, 11 പേര്‍ അവരുമായി സമ്പര്‍ക്കം ഉണ്ടായിരുന്നവരും ആയിരുന്നു.

അതേസമയം രാജ്യത്തെ ഡ്രഗ് റെഗുലേറ്ററില്‍ നിന്ന് ഉടന്‍ വിപണി അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കോവിഡ് വാക്‌സിനുകളായ കോവീഷീല്‍ഡ്, കോവാക്സിന്‍ എന്നിവയുടെ വില ഏകീകരിച്ചേക്കും. ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ സേവന ചാര്‍ജായി 150 രൂപ അധികം ഈടാക്കും. വില പരിധി നിശ്ചയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിക്ക് (എന്‍.പി.പി.എ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ