'മഥുരയിലെ മുസ്ലിം പള്ളികൾ ഹിന്ദുക്കള്‍ക്ക് കൈമാറണം'; വിദ്വേഷ പ്രസംഗവുമായി യു.പി മന്ത്രി

ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്വേഷ പ്രസം​ഗവുമായി യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പള്ളി മുസ്ലിംകള്‍ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നാണ് യുപി പാർലമെന്ററികാര്യ മന്ത്രി ആവശ്യപ്പെട്ടത്.

അയോധ്യയിലെ പ്രശ്‌നങ്ങൾക്ക് കോടതിയിൽ പരിഹാരം കണ്ടെങ്കിലും മഥുരയും വാരണാസിയും ഹിന്ദുക്കളെ മുറിവേല്‍പ്പിച്ചരിക്കുകയാണ് എന്നും സ്വരൂപ് പറഞ്ഞു. ഓരോ ഹിന്ദുവിനെയും വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന മഥുരയിലെ വെളുത്ത കെട്ടിടം കോടതിയുടെ സഹായത്തോടെ നീക്കം ചെയ്യപ്പെടുന്ന നാൾ വരുമെന്നും സ്വരൂപ് ശുക്ല പറഞ്ഞു.

ഇന്ത്യയിലുള്ള എല്ലാ മുസ്ലിംകളും മതം മാറിയതാണ്. അവരുടെ ചരിത്രം നോക്കുകയാണെങ്കില്‍, 200-250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവരുടെ പൂര്‍വികര്‍ ഹിന്ദു മതത്തില്‍ നിന്ന് മുസ്ലിം മതത്തിലേക്ക് മാറിയതാണെന്ന് മനസ്സിലാക്കാം. അവരെല്ലാവരും ഘര്‍വാപസി നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നെന്നും ആനന്ദ് സ്വരൂപ് ശുക്ല കൂട്ടിചേർത്തു.

Latest Stories

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം