'ഞാന്‍ ഭയപ്പെടുന്നില്ല'; രാഹുല്‍ ഗാന്ധിയുടെ പഴയ പ്രസംഗം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വന്ന ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. രാഹുല്‍ ഗാന്ധിയുടെ ഒരു പഴയ പ്രസംഗത്തിലെ ഭാഗമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഭയം ഒരു തിരഞ്ഞെടുപ്പാണ്. നമ്മള്‍ എന്തിനെയോ ഭയപ്പെടുമ്പോള്‍ അതിനെ ഭയന്നു കൊണ്ടിരിക്കാന്‍ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് നാം ബോധപൂര്‍വ്വം തന്നെ തീരുമാനിക്കുകയാണ്. എന്നാല്‍ എല്ലാക്കാര്യത്തിലും മറ്റൊരു തീരുമാനം കൂടെ എടുക്കാന്‍ കഴിയും. നിങ്ങള്‍ എന്ത് ചെയ്താലും എനിക്ക് ഭയമില്ലെന്ന് പറയാം എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണ് കോണ്‍്ഗ്രസിന്റെ ട്വീറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ കോട്ടയായ റായ് ബറേലിയിലും ഭരണം നിലനിന്നിരുന്ന പഞ്ചാബിലും അടക്കം കോണ്‍്ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പഞ്ചാബില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ മുഖ്യമന്ത്രിയും ഉള്‍പ്പെടെ പരാജയം ഏറ്റുവാങ്ങി. അതേ സമയം വന്‍ പ്രചാരണ നടത്തിയിട്ടും തോല്‍ക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് നേതാക്കന്‍മാര്‍ ആരും പ്രതികരിച്ചിട്ടില്ല.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി