ബംഗാളില്‍ ഒരു മാസത്തിനിടെ 26 രാഷ്ട്രീയ കൊലപാതകങ്ങള്‍; രാഷ്ടപതി ഭരണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്

പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആര്‍ട്ടിക്കിള്‍ 355 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ജന്‍ ചൗധരി പ്രസിഡന്റ് രാം നാഥ് കോവിന്ദിന് കത്തയച്ചു.

തുടര്‍ച്ചയായി അരങ്ങേറുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും, കഴിഞ്ഞ ദിവസം ബിര്‍ഭും ജില്ലയില്‍ എട്ട് പേരെ തീയിട്ട് കൊലപ്പെടുത്തിയ സംഭവവും നടന്നതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

കഴിഞ്ഞ മാസം മാത്രം പശ്ചിമ ബംഗാളില്‍ 26 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുവെന്നത് വളരെ ഖേദകരമാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ഹള്‍ നിരവധി പേരുടെ ജീവനെടുത്തു. സംസ്ഥാനം മുഴുവന്‍ ഭയത്തിന്റെയും അക്രമത്തിന്റെയും പിടിയിലാണ്.’ ചൗധരി കത്തില്‍ വ്യക്തമാക്കി.

‘പശ്ചിമ ബംഗാളിലെ ക്രമസമാധാന നില മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഭരണഘടനയുടെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ഉറപ്പാക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 355 പ്രഖ്യാപിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.’ അദ്ദേഹം പറഞ്ഞു.

ബിര്‍ഭും ജില്ലയിലെ ബൊഗ്തുയി ഗ്രാമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്് ഭാധു ഷെയ്ഖ് പെട്രോള്‍ ബോംബേറില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബംഗാളില്‍ കഴിഞ്ഞ ദിവസം അതിക്രമം നടന്നത്. രാംപുര്‍ഘട്ടില്‍ അക്രമികള്‍ വീടുകള്‍ക്ക് തീയിട്ടു. എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരു വീട്ടില്‍ നിന്നും ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

12 വീടുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 22 പേരെ പൊലീസ് പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

Latest Stories

ആ ടാഗ് വന്നതിന് ശേഷം എന്റെ സ്വസ്ഥത പോയി, അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു ഞാൻ: സുരേഷ് കൃഷ്ണ

ഉമ്മൻ ചാണ്ടിയുടെ ഫലകം കുപ്പത്തൊട്ടിയിൽ തള്ളി, പകരം മന്ത്രി റിയാസിന്റെ പേരിലാക്കി ക്രെഡിറ്റ്; പയ്യാമ്പലത്ത് കോൺഗ്രസ് പ്രതിഷേധം

മാനസികവും ശാരീരികവുമായ പോരാട്ടമായിരുന്നു, ദൃശ്യം 3 ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയതായി ജീത്തു ജോസഫ്

ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകളുടെ താക്കോൽദാനം നടക്കും, കോട്ടയത്ത് ഗതാഗത ക്രമീകരണം

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി