23 കാരിയായ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാൾ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് സ്യൂട്ട്കേസിൽ

ഹരിയാനയിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം, റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപം ഒരു വനിതാ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ ശക്തികേന്ദ്രമായ റോഹ്തക്കിലെ യൂത്ത് കോൺഗ്രസ് ഭാരവാഹിയായ ഹിമാനി നർവാളാണ് മരിച്ചതെന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച സാംപ്ല ബസ് സ്റ്റാൻഡിന് സമീപമാണ് ഒരു വലിയ നീല സ്യൂട്ട്കേസിനുള്ളിൽ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്റെ മൃതദേഹം കണ്ടെത്തിയത്.

“റോഹ്തക്കിൽ കോൺഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളിന്റെ ക്രൂരമായ കൊലപാതക വാർത്ത അങ്ങേയറ്റം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണ്. പരേതന്റെ ആത്മാവിന് ഞാൻ ആദരാഞ്ജലി അർപ്പിക്കുകയും കുടുംബാംഗങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ഒരു പെൺകുട്ടിയെ ഈ രീതിയിൽ കൊലപ്പെടുത്തിയതും അവളുടെ മൃതദേഹം ഒരു സ്യൂട്ട്കേസിൽ കണ്ടെത്തിയതും അങ്ങേയറ്റം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണ്. ഇത് തന്നെ സംസ്ഥാനത്തെ ക്രമസമാധാന നിലയ്ക്ക് ഒരു കളങ്കമാണ്.” ഹൂഡ എക്‌സിൽ പോസ്റ്റ് ചെയ്തു.

സോനെപത്തിലെ കതുര ഗ്രാമത്തിൽ നിന്നുള്ള ഹിമാനി നർവാൾ ഒരു കോൺഗ്രസ് പ്രവർത്തകയായിരുന്നു. എച്ച്‌ടി റിപ്പോർട്ട് അനുസരിച്ച്, റോഹ്തക് എംപി ദീപേന്ദർ ഹൂഡയ്‌ക്കൊപ്പം വിവിധ രാഷ്ട്രീയ പരിപാടികളിൽ നർവാൾ പങ്കെടുത്തിരുന്നു. കോൺഗ്രസ് റാലികളിലും സാമൂഹിക പരിപാടികളിലും ഹരിയാൻവി നാടോടി കലാകാരന്മാർക്കൊപ്പം പ്രകടനം കാഴ്ചവെച്ചതിലൂടെയാണ് അവർ അറിയപ്പെടുന്നത്.

ഭാരത് ജോഡോ യാത്രയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം നർവാൾ ഉണ്ടായിരുന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഭൂപീന്ദർ ഹൂഡയ്ക്കും ദീപീന്ദർ ഹൂഡയ്ക്കുമൊപ്പം താൻ സജീവമായിരുന്നെന്ന് കോൺഗ്രസ് എംഎൽഎ ഭരത് ഭൂഷൺ ബത്ര പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും