മകളെ ജീൻസും ടോപ്പും ധരിക്കുന്നത് എതിർത്തു; പിതാവിനു നേരെ വെടിയുതിർത്ത് 21കാരി

ജീൻസും ടോപ്പും ധരിക്കുന്നത് എതിർത്ത പിതാവിനു നേരെ ഇരുപത്തൊന്നുകാരി വെടിയുതിർത്തു. മെയ് 14ന് രാവിലെ പഞ്ചാബിലെ ഖൽചിയാൻ ഗ്രാമത്തിലായിരുന്നു സംഭവം. സ്‌നേഹ്ദീപ് കൗർ എന്ന യുവതി തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് പിതാവിനെ വെടിവയ്ക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ പർമീന്ദർ സിങ്ങിനെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സ്‌നേഹ്ദീപ് കൗറിനെ അറസ്റ്റ് ചെയ്തതായി അമൃത്സർ റൂറൽ എസ്എസ്പി സുഹൈൽ ഖാസിം മിർ പറഞ്ഞു.

നേരത്തെ പല കാര്യങ്ങളിലും അച്ഛനും മകളും തമ്മിൽ തർക്കം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ജീൻസും ടോപ്പും ധരിക്കുന്നതിനെ പിതാവ് എതിർത്തതായും വിദേശത്തേക്ക് അയയ്ക്കുന്നതിനെ എതിർത്തതായും റിപ്പോർട്ടുണ്ട്.

Latest Stories

സത്യപ്രതിജ്ഞ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം പാടുള്ളൂ; വേദിയിൽ നിയന്ത്രണം ഏർപ്പെടുത്തി ലോക്ഭവന്റെ നിർദേശം

'യുവാക്കൾ മന്ത്രിസ്ഥാനത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം': ചാണ്ടി ഉമ്മനെ അനുകൂലിച്ച് ഓർത്തഡോക്‌സ് സഭ

'വിജയ്‌യോട് അസൂയയില്ല, സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ല'; രജനികാന്ത്

'കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം'; പുതിയ നിയമവുമായി താലിബാൻ

48 മണിക്കൂറിനിടെ രണ്ടാമത്തെ വിലവർധന; ഡൽഹിയിൽ സിഎൻജി വില വീണ്ടും കൂട്ടി

ശിവഗിരി മഠവുമായി ബന്ധപ്പെട്ട ഒൻപത് പേർ ജയിച്ചു, ആറ് പേരെയെങ്കിലും മന്ത്രിമാരാക്കണം; സമുദായങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി വകുപ്പ് മന്ത്രിയുണ്ടാകണം: സ്വാമി സച്ചിദാനന്ദ

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പിബിയിലും അതൃപ്‌തി; 5 അംഗങ്ങൾ എതിർത്തു

വിജയ് മുഖ്യമന്ത്രിയായി എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി, സ്റ്റാലിനുമായുള്ള ബന്ധം വ്യക്തിപരം മാത്രം: രജനീകാന്ത്

കേരള കോണ്‍ഗ്രസ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനം ഇല്ല; ഒരു മന്ത്രി സ്ഥാനവും, ചീഫ് വിപ്പ് പദവിയും

ഹോർമുസ് കടന്ന് 20,000 ടൺ എൽപിജി കപ്പൽ ഇന്ത്യയിലെത്തി; 'സിമി' ഹോർമുസ് കടക്കുന്ന ഇന്ത്യയുടെ പതിനൊന്നാമത്തെ കപ്പൽ