വീട്ടുതടങ്കലിലുള്ള ഫറൂഖ് അബ്ദുള്ളയെ രണ്ട് മാസങ്ങള്‍ക്കുശേഷം പാര്‍ട്ടി നേതാക്കള്‍ കണ്ടു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയ നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു മുന്‍മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയെ നാഷണല്‍ പാര്‍ട്ടി പ്രതിനിധി സംഘം കണ്ടു. വീട്ടുതടങ്കലിലായതിന് രണ്ടു മാസത്തിനുശേഷമാണ് പാര്‍ട്ടി അംഗങ്ങള്‍ക്ക് ഫറൂഖ് അബ്ദള്ളയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചത്.

“അവരുടെ ക്ഷേമത്തെക്കുറിച്ച് ചോദിക്കാനാണ് ഞങ്ങള്‍ വന്നത്. രാഷ്ട്രീയങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല””.കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന എന്‍സി നേതാക്കളായ അക്ബര്‍ ലോണ്‍, ഹസ്നെയ്ന്‍ മസൂദി എന്നിവര്‍ എന്‍ഡിടിവിയോട് പറഞ്ഞു. മുഴുവന്‍ നേതൃത്വവും ജയിലിലായതിനാല്‍ വരാനിരിക്കുന്ന സംസ്ഥാനത്തെ പഞ്ചായത്ത് രാജ് സമ്പ്രദായത്തിന്റെ രണ്ടാം നിരയായ ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പങ്കെടുക്കില്ലെന്ന് ഇരുനേതാക്കളും പറഞ്ഞു,

നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു പ്രവിശ്യാ അധ്യക്ഷന്‍ ദേവേന്ദര്‍ സിങ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഫാറൂഖ് അബ്ദുള്ളയെ സന്ദര്‍ശിച്ചത്. മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ ഒമര്‍ അബ്ദുള്ള അദ്ദേഹത്തെ ഒറ്റയ്ക്ക് സന്ദര്‍ശിക്കും. ഗവര്‍ണര്‍ സത്യപാല്‍ മാലിക് കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്.

ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഇളവ് ചെയ്തിരുന്നു. ജമ്മുവില്‍ തടവിലാക്കപ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളെയും വിട്ടയച്ചപ്പോള്‍ കശ്മീരി നേതാക്കളെ ഘട്ടംഘട്ടമായി വിട്ടയക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവ് ഫാറൂഖ് ഖാന്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിമാരായ 83 കാരനായ ഫാറൂഖ് അബ്ദുല്ല, മകന്‍ ഒമര്‍ അബ്ദുല്ല, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവി മെഹബൂബ മുഫ്തി എന്നിവരടക്കം 400 ഓളം രാഷ്ട്രീയ നേതാക്കളെ തടങ്കലില്‍ പാര്‍പ്പിക്കുകയോ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയോ ചെയ്തു. ആര്‍ട്ടിക്കിള്‍ 370 പ്രകാരം സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ