മുംബൈയിലെ ആശുപത്രിയില്‍ തീപിടുത്തം: പൊള്ളലേറ്റ കുഞ്ഞിന് കൈ നഷ്ടപ്പെട്ടു

സെന്‍ട്രല്‍ മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലുണ്ടായ തീപിടുത്തതില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റു. ഹോസ്പിറ്റലിലെ ഐ.സി.യു വാര്‍ഡിലാണ് തീപിടുത്തം ഉണ്ടായത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് കുട്ടിയുടെ ഇടതുകൈ മുറിച്ചുമാറ്റേണ്ടി വന്നു.

രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് പൊള്ളലേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആശുപത്രിയുടെ ഐസിയു വാര്‍ഡിനുള്ളില്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്വമുള്ള ആശുപത്രി ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നവംബര്‍ ആറിന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് (ഐസിയു) തീപിടുത്തം ഉണ്ടായത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് കുട്ടിയുടെ ഇടതു കൈ ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വാരണാസിയില്‍ നിന്ന് ചികിത്സയ്ക്കായാണ് രക്ഷിതാക്കള്‍ കുഞ്ഞുമായി ഇവിടെയെത്തിയത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ