19 ഇ.വി.എം മെഷീനുകള്‍ കാണാനില്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടുമെന്ന് കര്‍ണാടക സ്പീക്കര്‍

കര്‍ണാടകയില്‍ രണ്ടു വര്‍ഷത്തിനിടെ കാണാതായത് 19 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍. 2016-18 കാലഘട്ടത്തിലാണ് ഇവിഎം മെഷീനുകള്‍ കാണാതായത്. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും വിശദീകരണം തേടുമെന്ന് കര്‍ണാടക സ്പീക്കര്‍ വിശ്വശര്‍ ഹെഗ്‌ഡെ കാഗേരി അറിയിച്ചു.
കാണാതായ ഇവിഎമ്മുകളുടെ പതിപ്പ് ലഭിക്കാന്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികളെ സഭയിലേക്ക് വിളിക്കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ എച്ച്‌കെ പാട്ടീലിന്റെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു കാഗേരി. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളും കൃത്രിമത്വം തടയാനുള്ള തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് പാട്ടീല്‍ ഇക്കാര്യം ഉന്നയിച്ചത്.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍) വിതരണം ചെയ്ത 9.6 ലക്ഷം ഇവിഎമ്മുകളും ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഇസിഐഎല്‍) 9.3 ലക്ഷം ഇവിഎമ്മുകളും 2016-18 കാലയളവില്‍ കാണാതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.ഈ ഇവിഎമ്മുകളെല്ലാം എവിടെപ്പോയെന്നും പാട്ടീല്‍ ചോദിച്ചു. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി ഉദ്ധരിച്ചാണ് ഇക്കാര്യങ്ങള്‍ പാട്ടീല്‍ പറഞ്ഞത്.

അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് മുന്‍ സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ പറഞ്ഞു. ഇവിഎമ്മുകള്‍ കാണാതായതിനെക്കുറിച്ചുള്ള രേഖകള്‍ നല്‍കാന്‍ പാട്ടീലിനോട് കാഗേരി ആവശ്യപ്പെട്ടു ‘തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വ്യക്തത ലഭിക്കാന്‍ ശ്രമിക്കുമെന്നും നിങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി