17കാരിയെ പഠനം നിര്‍ത്തി ബാറില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചു; അമ്മയ്ക്കെതിരെ കേസ്

17കാരിയായ മകളെ പഠനമുപേക്ഷിച്ച് ബാറില്‍ ജോലിയെടുക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ അമ്മയ്ക്കെതിരെ കേസ്. കുടുംബം പോറ്റുന്നതിനായി പഠനം നിര്‍ത്തി ബാറില്‍ ജോലി ചെയ്യണമെന്ന് അമ്മയും അമ്മയുടെ കാമുകനും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞതായി മുംബൈ പൊലീസ് വ്യക്തമാക്കി.

അമ്മയുടെയും കാമുകന്റെയും നിരന്തര പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം പെണ്‍കുട്ടി വീടുവിട്ടിറങ്ങിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും അമ്മയുടെ കൂടെ പോകാന്‍ കുട്ടി വിസമ്മതിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയപ്പോയാണ് പീഡന വിവരം തുറന്ന് പറഞ്ഞത്. ഇരുവര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 323 പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ