ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞ; 150 ഏക്കറോളം പാടത്തെ വിളകള്‍ നശിപ്പിച്ചെന്ന് ആരോപണം

പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സ്ഥാനാരോഹണത്തിന് വേദി ഒരുക്കാനായി 150 ഏക്കറോളം വരുന്ന പാടത്തെ വിളകള്‍ നശിപ്പിച്ചതായി ആരോപണം. ഭഗത് സിംഗ് സ്മാരകത്തിന്റെ ചുറ്റുമതിലുകള്‍ പൊളിച്ചതായും പരാതിയുണ്ട്. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നടപടി. വിശിഷ്ടാതിഥികള്‍ക്ക് പുറമേ, സാധാരണക്കാരെ മുഴുവനും പരിപാടിയിലേയ്ക്ക് ക്ഷണിക്കുന്നതായുള്ള നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഈ ഒരുക്കങ്ങള്‍.

വേദിയും പാര്‍ക്കിംഗ് ഏരിയയുമടക്കം നേരത്തെ 13 ഏക്കറിലായിരുന്നു വേദി പരിപാടിക്കായി ഒരുക്കിയിരുന്നത്. പിന്നീട് ഇത് 40 ഏക്കറിലേയ്ക്കും 150 ഏക്കറിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. ഖട്കാര്‍ കലനില്‍ ഭഗത് സിംഗ് സ്മാരകത്തോട് അടുത്തുള്ള സ്ഥലത്താണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. ഭഗത് സിംഗാണ് തന്റെ ഏക മാര്‍ഗ്ഗദര്‍ശിയും ആരാധനാപാത്രവുമെന്ന് ഭഗവന്ത് മന്‍ നേരത്തെ പറഞ്ഞിരുന്നു.

ഇന്നത്തെ പരിപാടിക്കായി രണ്ടരക്കോടിയോളം രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ഈ പ്രദേശത്ത് വിളകള്‍ നഷ്ടപ്പെടുന്ന 20ഓളം കര്‍ഷകര്‍ക്കായി ഏക്കറിന് 45,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷം പേര്‍വരെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പഞ്ചാബ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ വേണു പ്രസാദ് അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ