സുനന്ദ പുഷ്കറുടെ ശരീരത്തിൽ പരിക്കേറ്റ 15 അടയാളങ്ങൾ കണ്ടെത്തിയതായി ഡൽഹി പോലീസ്

ശശി തരൂരുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് സുനന്ദ പുഷ്കർ മാനസിക അസ്വസ്ഥത അനുഭവിച്ചിരുന്നെന്ന് ഡൽഹി പൊലീസ് ചൊവ്വാഴ്‌ച കോടതിയിൽ പറഞ്ഞു. ശശി തരൂർ ഭാര്യയെ പീഡിപ്പിച്ചിരുന്നെന്നും, ഇത് അവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നും പോലീസ് ആരോപിച്ചു.

കേസിൽ നിലവിൽ ജാമ്യത്തിലിരിക്കുന്ന മുൻ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐ.പി.സി) 498-എ (ഭർത്താവോ ബന്ധുവോ ഒരു സ്ത്രീയെ ക്രൂരതയ്ക്ക് വിധേയമാക്കുന്നു), 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട്.

പോസ്റ്റ്‌മോർട്ടം പ്രകാരം സുനന്ദ പുഷ്കറുടെ മരണത്തിന് കാരണം വിഷമാണെന്നും അവരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 പരിക്കേറ്റ അടയാളങ്ങൾ കണ്ടെത്തിയെന്നും പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാറിനോട് അന്വേഷണ ഏജൻസി പറഞ്ഞു. കൈത്തണ്ട, കൈ, കാല് തുടങ്ങിയ ഭാഗങ്ങളിലാണ് പരിക്കുള്ളത്. സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ തരൂരിനെതിരെ ആരോപണം ഉന്നയിക്കുന്നത് സംബന്ധിച്ച വാദം കേൾക്കുന്നതിനിടെയാണ് ഡൽഹി പോലീസിന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ ഈ വാദം ഉന്നയിച്ചത്.

പാകിസ്ഥാൻ പത്രപ്രവർത്തകയായ മെഹർ തരാറുമായുള്ള തരൂരിന്റെ ബന്ധവും സുനന്ദയുടെ മാനസിക അസ്വസ്ഥത വർദ്ധിപ്പിച്ചുവെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ദമ്പതികൾ തമ്മിലുള്ള ബന്ധം പിരിമുറുക്കം നിറഞ്ഞതും മോശവുമായിരുന്നെന്ന് കുറ്റപത്രത്തിന്റെ ഭാഗമായി സുനന്ദ പുഷ്കറുടെ സുഹൃത്തും പത്രപ്രവർത്തകയുമായ നളിനി സിംഗിന്റെ പ്രസ്താവനയെ കുറിച്ചും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.“എന്റെ പ്രിയപ്പെട്ടവൾ” എന്ന് അഭിസംബോധന ചെയ്ത് തരൂർ മെഹർ തരാറിന് എഴുതിയ ഇ-മെയിലും കണ്ടെത്തിയതായി പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. തരൂരും തരാറും പരസ്പരം എത്രമാത്രം അടുപ്പത്തിലായിരുന്നുവെന്ന് കാണിക്കുന്ന വിവിധ കത്തുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

തരൂരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്‌വ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങൾ നിരസിച്ചു, അത്തരം ഒരു ഇ-മെയിലിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വാദം കേൾക്കുന്നതിനായി കേസ് ഓഗസ്റ്റ് 3-1 ലേക്ക്‌ മാറ്റി.

Latest Stories

അയർലൻഡ് മണ്ണിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്; സംഭവം ഇങ്ങനെ

കോഹ്ലിയുടെയും രോഹിതിന്റെയും ഫോമിൽ ഒരു മാറ്റവുമില്ല, അവരെ നമുക്ക് 2027 ലോകകപ്പിൽ ആവശ്യമുണ്ട്: മുഹമ്മദ് കൈഫ്

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും