കര്‍ണാടകയില്‍ രണ്ടുവര്‍ഷത്തില്‍ 6.57 ലക്ഷം കോടിയുടെ മൂലധനനിക്ഷേപം; 2.3 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും; 1100 സംരംഭങ്ങള്‍ക്ക് കൂടി അംഗീകാരം; അഭിമാന നേട്ടത്തില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍

കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ 6.57 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം സംസ്ഥാനത്തേക്ക് എത്തിയെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍. ഈ കാലയളവില്‍ വന്‍കിട കമ്പനികളുമായി 115 ധാരണാപത്രങ്ങളിലാണ് ഒപ്പിട്ടത്.

ഈ നിക്ഷേപങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ 2.3 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. കൂടാതെ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന 1100 സംരംഭങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. ഇതിലൂടെ നാലുലക്ഷംകോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

അടുത്ത അഞ്ചുവര്‍ഷത്തില്‍ 7.5 ലക്ഷം കോടി നിക്ഷേപം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് വ്യവസായവകുപ്പ് മന്ത്രി എം.ബി. പാട്ടീല്‍ അറിയിച്ചു.

ഈ സംരംഭങ്ങള്‍കൂടി യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്ത് പുതിയ 20 ലക്ഷം തൊഴില്‍സൃഷ്ടിക്കാന്‍ സാധിക്കും. നിക്ഷേപസാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി ഇവയിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനരൂപരേഖ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.

പ്രതിരോധവ്യവസായം, സെമികണ്ടക്ടര്‍ ഉത്പാദനം, ഇലക്ട്രോണിക്‌സ്, റോബോട്ടിക്‌സ്, വൈദ്യുതവാഹനങ്ങള്‍, വസ്ത്രനിര്‍മാണം തുടങ്ങിയ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ക്ക് നിക്ഷേപം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും എംബി പാട്ടീല്‍ പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്