'ആരോപണങ്ങളില്‍ നിന്ന് പിന്മാറാനായി എന്തും ചെയ്യാം'; സോന്‍ട്ര ഇന്‍ഫ്രൊടെക്ക് എം.ഡി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ടോണി ചമ്മിണി

ബ്രഹ്‌മപുരത്തെ ബയോമൈനിംഗ് കരാര്‍ ഏറ്റെടുത്ത കമ്പനി സോന്‍ട്ര ഇന്‍ഫ്രൊടെക്കിനെതിരെ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി. ആരോപണങ്ങളില്‍ നിന്ന് പിന്‍മാറാനായി എന്തും ചെയ്യാമെന്ന് ഫോണ്‍ വഴി സോന്‍ട്ര ഇന്‍ഫ്രൊടെക്ക് എംഡി രാജ് കുമാര്‍ ചെല്ലപ്പന്‍ പറഞ്ഞുവെന്ന് ടോണി ചമ്മിണി വെളിപ്പെടുത്തി.

കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചത് മുതല്‍ തന്നെ രാജ് കുമാര്‍ ചെല്ലപ്പന്‍ പല രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ടോണി ചമ്മിണി പറഞ്ഞു. മലബാറിലുള്ള ഒരു മുന്‍ എംപി യുമായി അടുപ്പമുള്ള നിര്‍മ്മാതാവാണ് കമ്പനിക്ക് വേണ്ടി തന്നെ ഒന്നരവര്‍ഷം മുന്‍പ് സമീപിച്ചതെന്നും ടോണി ചമ്മിണി വെളിപ്പെടുത്തി.

താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും ജിജെ ഇക്കോ പവര്‍ എന്ന കമ്പനിയുമായി ഒരു ബന്ധവുമില്ലെന്നും ടോണി ചമ്മിണി പറയുന്നു. തന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി എടുക്കാന്‍ സോണ്‍ട ഇന്‍ഫ്രൊടെക്കിനെ വെല്ലുവിളിക്കുന്നുവെന്നും മുന്‍ മേയര്‍ പറയുന്നു. ജിജെ ഇക്കോ പവര്‍ കന്പനിയ്ക്ക് വേണ്ടി ടോണി ചമ്മിണി ഗൂഡാലോചന നടത്തുന്നു എന്നായിരുന്നു രാജ് കുമാര്‍ ചെല്ലപ്പന്റെ ആരോപണം.

2021 സെപ്റ്റംബര്‍ ആറിനാണ് കൊച്ചി കോര്‍പ്പറേഷനുമായി സോന്‍ട ഇന്‍ഫ്രാടെക് കരാറിലെത്തിയത്. ജനുവരി 21, 2022ലാണ് ആദ്യമായി സൈറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്