സോന്‍ട്ര കമ്പനിക്ക് ക്ലീന്‍ ചിറ്റ് കൊടുത്തിട്ടില്ല, കമ്പനി ഏതെന്ന് നോക്കിയല്ല സര്‍ക്കാര്‍ നടപടി എടുക്കുന്നത്: എം.വി ഗോവിന്ദന്‍

സോന്‍ട്ര കമ്പനിക്ക് ആരും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബ്രഹ്‌മപുരത്ത് വീഴ്ച പറ്റിയത് ആര്‍ക്കൊക്കെ എന്ന് കണ്ടെത്തി നടപടി എടുക്കും. കമ്പനി ഏതെന്ന് നോക്കിയല്ല സര്‍ക്കാര്‍ നടപടി എടുക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, ഏഴ് വര്‍ഷത്തിനിടെ മാലിന്യ സംസ്‌കരണത്തിന് 31 കോടി രുപ ചെലവാക്കിയെന്ന് കൊച്ചി കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബ്രഹ്‌മപുരത്ത് കരാര്‍ കമ്പനിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ബ്രഹ്‌മപുരത്ത് പുതിയ ടെന്‍ഡര്‍ വിളിച്ചെന്നും കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ടെന്‍ഡറിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. കടമ്പ്രയാറിലെയും, സമീപപ്രദേശത്തെ ഭൂഗര്‍ഭജലത്തിന്റെയും ഗുണനിലവാരം പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 24 മണിക്കൂറിനകം സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്താനാണ് നിര്‍ദേശം. കൊച്ചിയില്‍ കൂടുതല്‍ വായു ഗുണനിലവാര പരിശോധന കേന്ദ്രങ്ങള്‍ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ