ലൈംഗിക പീഡനക്കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍; ഫായിസ് മൊറൂല്‍ പിടിയിലാകുന്നത് മൂന്ന് മാസത്തിന് ശേഷം

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂല്‍ ആണ് കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയ്ക്കായി പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പിടിയിലായത്.

മൂന്ന് മാസം മുന്‍പാണ് പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയുള്ളത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കായി പൊലീസ് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. പ്രതി പതിമൂന്നിലേറെ മൊബൈല്‍ നമ്പര്‍ മാറ്റി ഉപയോഗിച്ചത് പൊലീസ് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു.

ഇയാള്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് പ്രതി കഴിഞ്ഞ ദിവസം ഫറോക്കില്‍ എത്തിയതായി മനസിലാക്കി. പൊലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി കെഎസ്ആര്‍ടിസി ബസില്‍ എറണാകുളത്തേക്ക് യാത്ര തിരിച്ചു.

തുടര്‍ന്ന് ചേവായൂര്‍ പൊലീസ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് ഫായിസ് പിടിയിലായത്. മലപ്പുറം അതിര്‍ത്തിയില്‍ വച്ച് ആയിരുന്നു ചേവായൂര്‍ പൊലീസ് ഫായിസിനെ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ ചേവായൂര്‍ സ്റ്റേഷനിലെത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Latest Stories

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ