കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എക്ക് മുന്നിൽ ഉടുമുണ്ടുരിഞ്ഞ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം

കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനെ വഴിയിൽ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷവും ഉടുമുണ്ടുരിഞ്ഞുള്ള പ്രതിഷേധവും. ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ എം.എല്‍.എയുടെ വാഹനം തടഞ്ഞിനിര്‍ത്തി കരിങ്കൊടിയും കാണിച്ചു.

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വാഹനം തടഞ്ഞുനിര്‍ത്തിയത്. പ്രവര്‍ത്തകരിലൊരാളാണ് മുണ്ടുരിഞ്ഞ് പ്രദര്‍ശിപ്പിച്ചത്. യു.ഡി.എഫുകാരുടെ മുണ്ട് നീക്കി നോക്കിയാൽ കാവി നിക്കർ കാണാമെന്ന എം.എൽ.എയുടെ നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം. സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.

തന്റെ വീട്ടില്‍ സമരത്തിന് എത്തുകയും പൊതുപരിപാടികളില്‍ തടയുകയും വാഹനം ആക്രമിക്കുന്നതും ശരിയാണോയെന്ന് പ്രതിഷേധക്കാര്‍ ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പറഞ്ഞു.

അതേസമയം എംഎല്‍എക്കെതിരെയുള്ള പ്രതിഷേധം വരും ദിവസങ്ങളിലും തുടരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

Latest Stories

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് രാം നാഥ് താക്കൂറിന് സാധ്യത; എന്‍ഡിഎ നീക്കം ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് വിലയിരുത്തല്‍

വേലിക്കകത്തെ വീട്ടില്‍ നിന്നും വിഎസിന്റെ ഒടുവിലത്തെ മടക്കം; ഉയരുന്ന മുഷ്ടിയും ചങ്കിടറിയ മുദ്രാവാക്യവുമായി മലയാള നാടിന്റെ പരിച്ഛേദം ആലപ്പുഴയില്‍

'രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് വിഎസില്‍ നിന്ന് ഏറ്റുവാങ്ങിയ അഭിമാന നിമിഷം'; ഓര്‍മചിത്രവുമായി മനോജ് കെ.ജയന്‍

IND VS ENG: നാലാം ടെസ്റ്റിന് മുമ്പ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഓഫർ നിരസിച്ച് സായ് സുദർശൻ

സംസ്ഥാനത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്തമായ മഴ, 10 ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രണയബന്ധങ്ങൾ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ, പങ്കാളി ഇല്ലാത്തത് അതുകൊണ്ട്, വിവാഹം നടന്നാലും നടന്നില്ലെങ്കിലും നല്ലത്: നിത്യ മേനോൻ

IND vs ENG: സച്ചിൻ ടെണ്ടുൽക്കറോ റിക്കി പോണ്ടിംഗോ അല്ല, ടെസ്റ്റ് ക്രിക്കറ്റിലെ 'സമ്പൂർണ ​ഗോ‌‌ട്ട്' അയാൾ മാത്രമെന്ന് ബെൻ സ്റ്റോക്സ്

IND VS ENG: 'അവന്റെ തിരിച്ചുവരവ് തന്നെ ശുഭസൂചന, ഇത് ഇന്ത്യയുടെ ടീം ഘടനയെ സന്തുലിതമാക്കും'; വിലയിരുത്തലുമായി മുൻ ബാറ്റിംഗ് പരിശീലകൻ

സ്വന്തം വീട്ടിൽ പോലും ഉപദ്രവം, 'ആരെങ്കിലും എന്നെ രക്ഷിക്കൂ', പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത

IND vs ENG: "പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി ആ താരത്തിന് അവസരം നൽകണം, ആകാശ് ദീപിന്റെ വേഷം ചെയ്യാൻ അവന് കഴിയും"; നിർണായക നിർദ്ദേശവുമായി കൈഫ്