കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങി; യുവാവ് അറസ്റ്റിൽ

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയയാള്‍ അറസ്റ്റിൽ. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് രാവിലെയാണ് സംഭവം. ബീച്ചിലെത്തിയവർ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്ന് വെള്ളയില്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് വെള്ളയിൽ സ്വദേശിയായ മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഇയാൾ സ്ഥിരം കുറ്റവാളിയാണ്.

ബീച്ചിലെ മണലിൽ പേപ്പർ വിരിച്ച് അതിൽ കഞ്ചാവ് ഉണക്കാനിട്ട് അതിനൊപ്പം പായവിരിച്ച് കിടന്നുറങ്ങുകയായിരുന്നു യുവാവ്. ബീച്ചിൽ പ്രഭാതനടത്തിനെത്തിയ നാട്ടുകാർ സംഭവത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുകയും ഉടൻ വെള്ളയിൽ പൊലിസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തി ആളെ വിളിച്ചെഴുന്നേൽപ്പിച്ച കസ്റ്റഡിയിലെടുത്തു.

ഏകദേശം 370 ഗ്രാം കഞ്ചാവാണ് ഉണക്കാനിട്ട നിലയിൽ പൊലീസ് പിടികൂടിയത്. ഷൂ ഒക്കെ അഴിച്ചുവച്ചായിരുന്നു യുവാവിൻ്റെ ഉറക്കം. സ്വന്തമായി ഉപയോഗിക്കാനായാണ് കഞ്ചാവ് ഉണക്കാനിട്ടതെന്നാണ് യുവാവ് മൊഴി നൽകിയത്. ഇത് എവിടെ നിന്നാണ് ലഭിച്ചതെന്നടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. ഇയാൾക്ക് ലഹരിവിൽപ്പന സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.

Latest Stories

മലപ്പുറത്ത് നിന്നും കാണാതായ 14കാരി മരിച്ച നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ

IND vs NZ: "ടീമിലെ പ്രധാന ബോളർ, പക്ഷേ ഇപ്പോഴും തന്റെ സ്ഥാനത്തിനായി അവന് പോരാടേണ്ടി വരുന്നു"; യുവതാരത്തിനായി വാദിച്ച് അശ്വിൻ

'ക്രിയേറ്റിവ് അല്ലാത്ത ആളുകൾ ആണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്, കഴിഞ്ഞ എട്ടുവർഷത്തിനിടെ ബോളിവുഡ് വല്ലാതെ മാറി'; ബോളിവുഡിൽ അവസരം നഷ്ടപ്പെടുന്നുവെന്ന് എ ആർ റഹ്മാൻ

ഒരു വയോധിക പണ്ഡിതനെ വേട്ടയാടുന്ന ഭരണകൂടം: അപകടത്തിലായ ഇന്ത്യൻ ജനാധിപത്യം

'അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനം, രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവരും അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്'; ടി പി രാമകൃഷ്ണൻ

അദൃശ്യരാക്കപ്പെട്ട ജീവിതങ്ങള്‍: നഗര ഇന്ത്യയിലെ കുടിയേറ്റ വയോധിക സ്ത്രീകളും നയപരമായ ശൂന്യതയും; എംപവര്‍മെന്റ് ഫൗണ്ടേഷന്റെ ഫീല്‍ഡ് സ്റ്റഡി പറയുന്നത്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കണ്ഠരര് രാജീവർക്ക് കുരുക്ക് മുറുകുന്നു; വാജിവാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് ദേവസ്വം ഉത്തരവ്

ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ് പരിശോധന

'ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടി'; ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പൊലീസ്

ടി-20 ലോകകപ്പ് സ്‌ക്വാഡിൽ എന്റെ പേരിലെന്ന് വിശ്വസിക്കാനായില്ല, തഴയപ്പെട്ട കാരണം കേട്ട് ഞാൻ ഞെട്ടി: ജിതേഷ് ശർമ്മ