കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുണ്ടായ ദുരനുഭവം; മാപ്പു പറയാന്‍ തയ്യാറെന്ന് കണ്ടക്ടര്‍

കെഎസ്ആര്‍ടിസി ബസില്‍ യുവതിയ്ക്ക് മോശം അനുഭവം ഉണ്ടായ സംഭവത്തില്‍ മാപ്പു പറയാന്‍ തയ്യാറാണെന്ന് കണ്ടക്ടര്‍ ജാഫര്‍. ഉത്തരവാദിത്വത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ യുവതിയോട് മാപ്പ് പറയുമെന്നും കണ്ടക്ടര്‍ പറഞ്ഞു. സംഭവം നിയമപരമായി പരിഹരിക്കാനാണ് ആദ്യം ശ്രമിച്ചതെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസി ബസില്‍  യാത്രക്കിടെ  സഹയാത്രികനില്‍ നിന്ന് ലൈഗിംകാതിക്രമം നേരിട്ടുവെന്നായിരുന്നു പരാതി.  കോഴിക്കോട് സ്വദേശിനിയായ അധ്യാപികയാണ് പരാതിയുമായി രംഗത്തെത്തിയത്.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വച്ചാണ് സഹയാത്രികന്‍ മോശമായി പെരുമാറിയത്. ഇക്കാര്യം അറിയിച്ചപ്പോള്‍ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് യാതൊരുവിധ ഇടപെടലും ഉണ്ടായില്ലെന്നും അധ്യാപിക ആരോപിക്കുന്നു. തനിക്ക് നേരെ ഉണ്ടായ അതിക്രമത്തേക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു.

ബസ് യാത്രക്കാരുടെ സുരക്ഷിത യാത്ര ജീവനക്കാരുടെ ചുമതലയാണെന്നും വിഷയം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി സി.എം.ഡി. യോട്  ആവശ്യപ്പെട്ടിട്ടുണ്ടെന്നും  ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി