തലസ്ഥാനത്ത് നിന്ന് മൂന്ന് കിലോഗ്രാം കഞ്ചാവുമായി യുവ സംവിധായകന്‍ പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നാണ് മൂന്ന് കിലോ കഞ്ചാവുമായി യുവ സംവിധായകന്‍ അനീഷ് അലി പിടിയിലായത്. നേമം സ്വദേശിയാണ് അനീഷ്. വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ഇതേ തുടര്‍ന്ന് എക്‌സൈസ് സംഘം അനീഷ് അലിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. നാല് സിനിമകളില്‍ അനീഷ് അലി സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അനീഷിന്റേതായി ഒരു ചിത്രം റിലീസിന് അടുത്തിരിക്കെയാണ് ഇയാള്‍ കഞ്ചാവുമായി പിടിയിലാകുന്നത്.
ഗോഡ്‌സ് ട്രാവല്‍ എന്ന ചിത്രമാണ് അനീഷ് അലിയുടേതായി പുറത്തുവരാനിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അനീഷ് അലിയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇയാളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.