'കപ്പലണ്ടി വിറ്റും കോടീശ്വരനാകാം, കണ്ണേട്ടനോടൊപ്പം...കപ്പലണ്ടിയോടൊപ്പം'; പരിഹസിച്ച് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സിപിഐഎം നേതാക്കൾക്കതിരായ ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖയിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. കപ്പലണ്ടി വിറ്റും കോടീശ്വരനാകാം എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. കപ്പലണ്ടി വറുത്ത് വിൽക്കുന്നത്തിന്റെ മൊത്തം ചിലവും ലാഭവുമെല്ലാം നിരത്തിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പതിനഞ്ചു വർഷം കഠിനമായി കപ്പലണ്ടി വിറ്റാൽ ഏത് കണ്ണനും കോടീശ്വരനാകാമെന്നും കാര്യമറിയാതെ വെറുതെ പോക്രിത്തരം പറയരുതെന്നും ജോയ് മാത്യു പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

കപ്പലണ്ടി വിറ്റും കോടീശ്വരനാകാം
ഇതാ കണക്കുകൾ
കപ്പലണ്ടി കിലോയ്‌ക്ക് 25 രൂപ
വറക്കുവാനുള്ള ചിലവ് 5 രൂപ
ആകെ ചിലവ് 30 രൂപ
ഒരു കിലോ കപ്പലണ്ടിയിൽ നുന്നും ഉൽപ്പാദിപ്പിക്കാവുന്ന പൊതികൾ 25
ഒരു പൊതിയുടെ വില 10രൂപ
അപ്പോൾ അകെ വിറ്റുവരവ് 25×10=250രൂപ
ചിലവ് കഴിച്ചു ലാഭം 220 രൂപ
ഒരു ദിവസം വിളിക്കാവുന്ന പാക്കറ്റുകൾ 250
അപ്പോൾ വിറ്റുവരവ് 250×10=2500 രൂപ
ചിലവ് 300
ലാഭം 2500-300=2200 രൂപ
ഒരു മാസത്തെ വരവ് 2200×30=66000രൂപ
ഒരു വര്ഷം 66000×12=792000/-രൂപ
പതിനഞ്ചു വര്ഷം കൊണ്ട് കിട്ടുന്ന ലാഭം 792000×15=11880000/-
പതിനഞ്ചു വര്ഷം കഠിനമായി കപ്പലണ്ടി വിറ്റാൽ ഏത് കണ്ണനും കോടീശ്വരനാകാം
കാര്യമറിയാതെ വെറുതെ പോക്രിത്തരം പറയരുത്
കണ്ണേട്ടനോടൊപ്പം
കപ്പലണ്ടിയോടൊപ്പം 💪
(നർമ്മബോധമില്ലാത്ത കമ്മികളെ കമന്റ് ബോക്സിൽ കാണാം)

ഒരു ഘട്ടം കഴിഞ്ഞാൽ സിപിഎം നേതാക്കളുടെ സാമ്പത്തിക ലെവൽ മാറുമെന്നും ജില്ലാ നേതൃത്വത്തിൽ സാമ്പത്തികമായി ആർക്കും പ്രശ്‌നമില്ലെന്നും സന്ദേശത്തിലുണ്ട്. സുഹൃത്തും സിപിഎം നേതാവുമായ നിബിൻ ശ്രീനിവാസനോട് ശരത്പ്രസാദ് നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവർക്കെതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങൾ. സിപിഐഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തിൽ അഴിമതി എന്നും സംഭാഷണത്തിലുണ്ട്.

അഞ്ചുവർഷം മുൻപ് നടത്തിയ ഫോൺ സംഭാഷണമാണിതെന്നാണ് ശരത്പ്രസാദ് പറയുന്നത്. എംകെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നു. എസി മൊയ്തീന്റെ ഇടപാടുകൾ അപ്പർക്ലാസിലെ ആളുകളുമായിട്ടാണെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ജില്ലയിലെ മുതിർന്ന നേതാക്കൾക്ക് വൻകിട ആളുകളുമായാണ് സാമ്പത്തിക ഇടപാടുകൾ. കമ്മിറ്റിയിലെ ആർക്കും സാമ്പത്തികമായി പ്രശ്‌നങ്ങളില്ല. അതിനു പിന്നിൽ വലിയതോതിലുള്ള പിരിവുകളാണ്. ഡിവൈഎഫ്ഐ നേതാവ് പിരിക്കുമ്പോൾ കിട്ടുന്ന പണമല്ല, സിപിഎം നേതൃത്വം പിരിക്കുമ്പോൾ കിട്ടുന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഓഡിയോ സന്ദേശത്തിലുണ്ട്.

Latest Stories

വരുന്നു, മരങ്ങൾ നടുന്നു, പോകുന്നു; മിന്നൽ വേഗത്തിൽ പുറത്തായ റിഷഭ് പന്തിനെതിരെ വൻ ആരാധകരോഷം

ഞാൻ ഇപ്പോഴും എന്റെ 100% അല്ല, ആരോഗ്യപരമായി എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളുണ്ട്: വിരാട് കോഹ്ലി

തൂക്കി ചുവന്ന കരങ്ങളോടെ; ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി; വിരമിച്ച ഇതിഹാസം ഐപിഎൽ ഭരിക്കുന്നു എന്ന് ആരാധകർ

'നെയ്മറിന് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള യോഗ്യത നേടാൻ ഇനിയും രണ്ട് മാസം സമയമുണ്ട്, അതിനുള്ളിൽ ഫിറ്റ്നസ് തെളിയിക്കണം'; തുറന്ന് പറഞ്ഞ് ബ്രസീൽ പരിശീലകൻ

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല