യതീഷ് ചന്ദ്രയുടെ ക്രൂരത കോവിഡ് സന്നദ്ധ പ്രവർത്തകരോടും; ഏത്തമിടീപ്പിച്ചവരിൽ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവർത്തകനും

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ നിലനിൽക്കെ വീടിനു പുറത്തിറങ്ങിയവരെ ഇന്നലെ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര ഏത്തമിടീപിച്ച സംഭവം വിവാദമായിരുന്നു. അതേസമയം യതീഷ് ചന്ദ്ര ഏത്തമിടീപിച്ചവരിൽ കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയവരും ഉണ്ടെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളിനെയും യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ചു. നിർധന കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കാന്‍ വന്നതാണെന്ന് പറഞ്ഞിട്ടും ഏത്തമിടീച്ചെന്ന് അഴീക്കല്‍ സ്വദേശി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ശാരീരിക അവശത അറിയിച്ചിട്ടും നൂറ് തവണ ഏത്തമിടാൻ നിര്‍ബന്ധിച്ചതായി അഴീക്കല്‍ സ്വദേശി പറഞ്ഞു. ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയവരെ കൊണ്ട് യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുകയും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്