കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി; ഭര്‍ത്താവും ഭര്‍തൃമാതാവും കൂറുമാറിയിട്ടും കോടതി കുലുങ്ങിയില്ല

കൊല്ലം കല്ലുവാതുക്കലില്‍ റബര്‍ തോട്ടത്തിലെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ മാതാവിന് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. കല്ലുവാതുക്കല്‍ ഈഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയാണ് കേസിലെ പ്രതി. ഇന്ത്യന്‍ ശിക്ഷാ നിയമം 304 പാര്‍ട്ട് രണ്ടും ബാലനീതി നിയമത്തിലെ 75ാം വകുപ്പും പ്രതിയ്‌ക്കെതിരെ ചുമത്തി.

കുട്ടി ജനിച്ച ഉടന്‍ പൊക്കിള്‍ക്കൊടി പോലും മുറിയ്ക്കാതെ രേഷ്മ റബര്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. 2021 ജനുവരി 5ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം പുലര്‍ച്ചെ ജനിച്ച കുട്ടിയെ രേഷ്മ റബര്‍തോട്ടത്തില്‍ കരിയില കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കരിയില കൂട്ടത്തില്‍ കണ്ടെത്തിയ നവജാത ശിശുവിനെ പൊലീസെത്തി കൊല്ലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനാല്‍ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നതോടെയാണ് കുട്ടിയുടെ മാതാപിതാക്കളെ തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസ് ചോദ്യം ചെയ്തതോടെ രേഷ്മയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് മൊഴി നല്‍കി.

എന്നാല്‍ പ്രതിയുടെ വിചാരണ വേളയില്‍ രേഷ്മയുടെ മാതാവും ഭര്‍ത്താവിന്റെ മാതാവും അയല്‍ക്കാരായ സാക്ഷികളും കൂറുമാറിയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന പ്രതിയുടെ ഭര്‍ത്താവ് പ്രതിഭാഗം സാക്ഷിയായി. പാരിപ്പള്ളി പൊലീസ് ആയിരുന്നു കേസ് അന്വേഷിച്ചത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്