ചിറയന്‍കീഴിലും വര്‍ക്കലയിലും ട്രെയിനുകള്‍ ഇടിച്ച് സ്ത്രീകള്‍ മരിച്ചു; ഒരാളെ തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളില്‍ ട്രെയിന്‍ തട്ടി സ്ത്രീകള്‍ മരിച്ചു. വര്‍ക്കലയിലും ചിറയന്‍കീഴുമാണ് അപകടമുണ്ടായത്. ചിറയിന്‍കീഴില്‍ താമ്പ്രം എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

കരുനിലക്കോട് സുബിന്‍ ലാന്റില്‍ സുഭദ്ര(54) ആണ് വര്‍ക്കലയില്‍ മരിച്ചത്. ഇടവ ജനതാമുക്ക് റെയില്‍വേ ക്രോസ്സിന് സമീപം ഇന്നലെ വൈകിട്ട് 3.45ഓടെ പാളം മുറിച്ച് കടക്കവെയാണ് അപകടം.

തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ ജനശതാബ്ദി എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. മൃതദേഹം ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭര്‍ത്താവ് സുഗുണന്‍. മക്കള്‍: സുജിനി, സുബിന്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ