ന​ഗ്നചിത്രമെടുത്ത് ഭീഷണി; ബിസിനസുകാരനില്‍ നിന്ന് 38 ലക്ഷം തട്ടിയ യുവതി അറസ്റ്റില്‍

ബിസിനസ്സുകാരന്റെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് അടുത്ത് പാലച്ചുവട് എം.ഐആര്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഷിജിമോളാണ് അറസ്റ്റിലായത്. 38 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

മലപ്പുറം സ്വദേശിയായ ബിസിനസുകാരനെയാണ് യുവതി കെണിയില്‍പ്പെടുത്തി തട്ടിപ്പിനിരയാക്കിയത്. തന്റെ സുഹൃത്ത് വഴിയാണ് യുവതി മലപ്പുറം സ്വദേശിയെ പരിചയപ്പെട്ടത്. കഴിഞ്ഞ സെപ്തംബറില്‍ ഷിജിയെ കാണാന്‍ കാക്കനാട് ഫ്‌ളാറ്റില്‍ എത്തിയ ഇയാള്‍ക്ക് കുടിക്കാന്‍ മയക്കു മരുന്ന് കലര്‍ത്തിയ പാനീയം നല്‍കുകയായിരുന്നു. പിന്നീട് ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പല തവണയായി ബിസിനസുകാരനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു.

38 ലക്ഷം വാങ്ങിയതിന് ശേഷവും വീണ്ടും വീണ്ടും പണം ആവശ്യപ്പെടാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വരാപ്പുഴ പെണ്‍വാണിഭ കേസിലും ഷിജിമോള്‍ പ്രതിയായിരുന്നു. സമാനമായ വേറെയും കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ