കള്ളന് 'ചെക്ക് കിട്ടിയത്' മോഷ്ടിച്ച ചെക്ക് ലീഫുകളില്‍ നിന്ന് പണം പിന്‍വലിച്ചതോടെ; കോട്ടയത്ത് പിടിയിലായത് സ്ഥിരം കുറ്റവാളി

കോട്ടയത്ത് മോഷ്ടിച്ച ചെക്ക് ലീഫ് ഉപയോഗിച്ച് പണം പിന്‍വലിച്ച കള്ളന്‍ പിടിയിലായി. വൈക്കത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷ്ടിച്ച ചെക്കുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ചതോടെയാണ് തസ്‌കരന്‍ പൊലീസിന്റെ വലയിലായത്. സംഭവത്തില്‍ പടഹാരം ഭാഗത്ത് ശ്യാംഭവന്‍ വീട്ടില്‍ ഡെന്നിസ് എന്ന് വിളിക്കുന്ന അപ്പു(21) ആണ് കേസില്‍ അറസ്റ്റിലായത്.

ഡിസംബര്‍ ഏഴിന് രാത്രി ആയിരുന്നു പ്രതി വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്ക് ലീഫുകള്‍ മോഷ്ടിച്ചത്. സ്ഥാപനത്തിലെ കവര്‍ച്ചയെ കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ അപ്പു കമ്പനിയില്‍ നിന്ന് മോഷ്ടിച്ച ചെക്ക് ലീഫുകള്‍ ഉപയോഗിച്ച് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു.

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ വിവരം മനസിലാക്കിയ സ്ഥാപന ഉടമ ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വൈക്കം പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലും അന്വേഷണത്തിലുമാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് പിടിയിലായ അപ്പു. ഇയാള്‍ക്കെതിരെ കൊല്ലം ഈസ്റ്റ്, പുനലൂര്‍ എന്നീ സ്റ്റേഷനുകളില്‍ മോഷണ കേസുകള്‍ നിലവിലുണ്ട്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'