എമ്പുരാൻ പാർലമെന്റിൽ ചർച്ചയാകുമോ? വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകി എഎ റഹീം എംപി

വിവാദം തുടരുന്ന എമ്പുരാൻ സിനിമ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഎ റഹീം എംപി നോട്ടീസ് നൽകി. ചട്ടം 267 പ്രകാരം നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. സംവിധായകൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ നടക്കുന്ന തുടർച്ചയായ സൈബർ ആക്രമണം അടക്കം ഉൾപ്പെടെ വിഷയം ചർച്ച ചെയ്യണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.

ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ടുണ്ടാവുന്ന കാര്യങ്ങൾ രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്തി എടുത്തിരിക്കുകയാണെന്ന് എഎ റഹീം എംപി പറഞ്ഞു. മലയാളം സിനിമ മേഖലയിലെ തന്നെ ഏറ്റവും പ്രമുഖരായ ആളുകൾ ഭാഗമായിട്ടുള്ള ചിത്രമാണ് എമ്പുരാൻ എന്നും എന്നാൽ അവർക്ക് പോലും ഒരു ഘട്ടത്തിൽ ഭയന്ന് മാപ്പ് പറയാൻ നിർബന്ധിതരാവേണ്ട സാഹചര്യമാണെന്നും എഎ റഹീം പറഞ്ഞു.

‘ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം രാജ്യത്ത് വർധിക്കുകയാണ്. മോഹൻലാലിനും പൃഥ്വിരാജിനും എതിരായ സംഘടിതമായ ആക്രമണ നടക്കുന്നു. ഭീഷണിയിലൂടെ ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. സംഭവങ്ങൾ ഭരണഘടന നൽകുന്ന അവകാശകളുടെ ലംഘനം ആണ്’, റഹീം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ