ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം

കണ്ണൂരിൽ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവ്‌ശിക്ഷ വിധിച്ച് കോടതി. വയക്കര മുളപ്രയിലെ ചാക്കോച്ചന്‍ എന്ന കുഞ്ഞിമോനെ(60)യാണ് ഭാര്യ റോസമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കേസിൽ റോസമ്മയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.പ്രശാന്താണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരിയാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. കുടുംബവഴക്കിനെത്തുടര്‍ന്ന് റോസമ്മ ചാക്കോച്ചനെ കൊലപ്പെടുത്തി മൃതദേഹം റോഡില്‍ ഉപേക്ഷിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പെരിങ്ങോം പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്.

2013 ജൂലായ് ആറിന് പുലര്‍ച്ചെയാണ് റോഡില്‍ ചാക്കോച്ചന്റെ മൃതദേഹം കണ്ടത്. വീട്ടില്‍വെച്ച് ചാക്കോച്ചനെ കൊലപ്പെടുത്തിയ പ്രതി 30 മീറ്ററോളം അകലെയുള്ള റോഡിലാണ് മൃതദേഹം കൊണ്ടിട്ടത്. കൊല്ലപ്പെട്ട ചാക്കോച്ചന്‍ പയ്യന്നൂരിലെ മെഡിക്കല്‍ സ്റ്റോറില്‍ ജീവനക്കാരനായിരുന്നു. അതേസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു കോടതിയില്‍ റോസമ്മ പറഞ്ഞത്. താന്‍ രോഗിയാണെന്നും കോടതിയില്‍ പറഞ്ഞിരുന്നു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ