'കൂട്ടക്കൊല നടത്തി അവര്‍ക്ക് എങ്ങനെ അനായാസം കടന്നുകളയാന്‍ കഴിഞ്ഞു?; പാക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരം ആയുധധാരികള്‍ എങ്ങനെ എത്തി?'; മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഹരീഷ് വാസുദേവന്‍

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇന്റലിജന്‍സ് വിഭാഗത്തിന് ആക്രമണ സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് കിട്ടിയിട്ടും സുരക്ഷ വീഴ്ച ഉണ്ടായതടക്കം കാര്യങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ ശക്തമായ ചോദ്യം ഉയരുന്നുണ്ട്. പാക്ക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരമകലെ വരെ ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാര്‍ക്ക് എങ്ങനെ എത്താന്‍ കഴിഞ്ഞുവെന്ന പ്രസക്തമായ ചോദ്യം അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.

പഹല്‍ഗാം ആക്രമണത്തിന്റെ എല്ലാ വേദനയും കടിച്ചു പിടിച്ച് നമ്മള്‍ ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. കൂട്ടക്കൊല നടത്തിയതിന് ശേഷം നുഴഞ്ഞുകയറ്റക്കാരായ ആയുധധാരികള്‍ക്ക് അനായാസം കടന്നുകളയാന്‍ എങ്ങനെ സാധിച്ചുവെന്ന ചോദ്യവുമുണ്ട്. സുരക്ഷാവീഴ്ച ആരുടെ ഉത്തരവാദിത്തമാണെന്ന ചോദ്യവും ഹരീഷ് വാസുദേവന്‍ ഉയര്‍ത്തുന്നു. മറുപടിയും വിശദീകരണവും രാജ്യത്തോടു പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന കാര്യവും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഹരീഷ് വാസുദേവന്‍ കുറിക്കുന്നുണ്ട്. ഒപ്പം ഉത്തരം പറയാതിരിക്കാന്‍ പല ക്യാപ്‌സ്യൂളുകള്‍ വിതരണത്തിന് റെഡിയാണെന്ന പരിഹാസവുമുണ്ട്.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

പഹല്‍ഗാം ആക്രമണത്തിന്റെ എല്ലാ വേദനയും കടിച്ചു പിടിച്ച് നമ്മള്‍ ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. പാക്ക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരമകലെ വരെ ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാര്‍ക്ക് എങ്ങനെ എത്താന്‍ കഴിഞ്ഞു?
2. കൂട്ടക്കൊല നടത്തിയ ശേഷം അവിടെ നിന്ന് അനായാസം കടന്നു കളയാന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചു? സുരക്ഷാവീഴ്ച ആരുടെ ഉത്തരവാദിത്തമാണ്??

മറുപടിയും വിശദീകരണവും രാജ്യത്തോടു പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
ഉത്തരം പറയാതിരിക്കാന്‍ പല ക്യാപ്‌സ്യൂളുകള്‍ വിതരണത്തിന് റെഡിയാണ്

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്