‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

നിയമസഭാ തിരഞ്ഞെടുപ്പിൽ ‘തിരഞ്ഞെടുപ്പ് മുദ്രാവാക്യം’ വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎമ്മിൽ വിമർശനം. മുൻ തിരഞ്ഞെടുപ്പുകളിലേത് പോലെ വേണ്ടത്ര ജനങ്ങളെ ആകർഷിക്കാനായില്ല എന്നാണ് പ്രധാന വിമർശനം. സിപിഐഎം അവലോകന റിപ്പോർട്ടിലാണ് വിമർശനം. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്നായിരുന്നു മുദ്രാവാക്യം.

പ്രകടന പത്രികയും ആകർഷകമായില്ലെന്ന് വിമർശനം ഉയർന്നു. അതേസമയം നേതാക്കൾ പെരുമാറ്റം നന്നാക്കണമെന്നും പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റത്തെ കുറിച്ച് പരാതികളുണ്ടെന്നും സിപിഐഎമ്മിൽ വിമർശനമുയർന്നു. ജനസൗഹൃദപരമായ സമീപനത്തിലേക്ക് നേതാക്കളും പ്രവർത്തകരും സ്വയം മാറണമെന്നും വിമർശനമുണ്ട്.

പാർട്ടിക്കകത്തെ തെറ്റായ പ്രവണതകളും അവമതിപ്പുണ്ടാക്കി. സഹകരണ ബാങ്ക് ക്രമക്കേടുകൾ ഇത്തരം അവസ്ഥക്ക് കാരണമായി. അഡംബര ജീവിതശൈലിയും ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും വിമർശനമുയർന്നു അതേസമയം തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാനനേതൃത്വത്തിനും വീഴ്ച്ചയെന്ന് സിപിഐഎം റിവ്യൂറിപ്പോർട്ട്. ജില്ലാ കമ്മിറ്റി ശിപാർശ ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾക്ക് അനുമതി നൽകിയതിലാണ് വീഴ്ച.

Latest Stories

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ