ഏതാണു സാറേ കൊച്ചിയിലെ പ്രമുഖ സ്ഥാപനം; പോത്തീസ് സൂപ്പർമാർക്കറ്റിന്റെ പേര് പറയാതെ കളക്ടർ, വിമർശനവുമായി സോഷ്യൽ മീഡിയ

കോവിഡ് പ്രോട്ടോകോളിൽ ഒന്നുപോലും പാലിക്കാതത്തിന്റെ പേരിൽ എറണാകുളം പോത്തീസ് സൂപ്പർമാർക്കറ്റിന് എതിരെ നടപടി. ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്സീൻ ചെലവ് വഹിക്കാൻ പോത്തീസിന് എറണാകുളം ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

എന്നാൽ പോത്തീസിന്റെ പേര് പറയാൻ മടിച്ച കളക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പിനെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തി. കോവിഡ് പ്രോട്ടോകോളിൽ ഒന്നുപോലും കൊച്ചിയിലെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റ് പാലിച്ചില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു- എന്നാണ് കളക്ടറുടെ ഔദ്യോ​ഗിക പേജിലെ അറിയിപ്പിൽ പറയുന്നത്.

 

ഇതോടെ നിരവധി പേർ വിമർശനവുമായി രം​ഗത്തെത്തി. “ഏതാണ് സാർ ഈ സൂപ്പർമാർക്കറ്റ്? നിയമലംഘനം നടത്തിയ സ്ഥാപനത്തിന്റെ പേരു പറയാൻ ജില്ലാ എക്സിക്യുട്ടീവ് മജിസ്ടൃട്ട് പോലും ഭയക്കുന്ന സ്ഥാപനം?”

“നിങ്ങൾ ഒരു കലക്റ്റർ ആണ് എന്നതെങ്കിലും ഓർമ്മ ഉണ്ടാവണം. പ്രമുഖ സൂപ്പർ മാർക്കറ്റു പോലും. ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകേണ്ട സർക്കാർ ഉദ്യോഗസ്ഥർ പോലും ഇങ്ങനെ ആവരുത്. കഷ്ടമെന്ന് മാത്രം പറയുന്നു”- തുടങ്ങി നിരവധി പേർ ചോദ്യങ്ങളുമായി രം​ഗത്തെത്തി.

 

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ