ദുരന്തമുണ്ടപ്പോൾ ആദ്യം വിളിച്ചത് രാഹുൽ ഗാന്ധി, രണ്ടാമത് പ്രധാനമന്ത്രി,പിന്നീട് ആഭ്യന്തരമന്ത്രി: മുഖ്യമന്ത്രി

വയനാട് ദുരന്തമുണ്ടപ്പോൾ ആദ്യം വിളിച്ചത് രാഹുൽ ഗാന്ധിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാമത് പ്രധാനമന്ത്രി നരേന്ദ്രമോദിയും മൂന്നാമത് ആഭ്യന്തരമന്ത്രി അമിത് ഷായും വിളിച്ചു. കേന്ദ്ര ഗവൺമെന്റിന് വേണ്ടി സംസാരിച്ച പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒക്കെ എന്ത് ചെയ്യണമെങ്കിലും ഞങ്ങൾ സന്നദ്ധമാണെന്ന മട്ടിലാണ് സംസാരിച്ചിരുന്നത്. എന്നാൽ പിന്നീട് ചിലരുടെ നിലപാടിൽ വ്യത്യാസമുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.

അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത ദുരന്തമാണിത്. മാനസികാഘാതത്തിൽ നിന്നും കേരളമാകെ മോചിരായിട്ടില്ലെന്നതാണ് വസ്തുത. ഈ ദുരന്തം ഇനിയും ആവർത്തിക്കാതിരിക്കാൻ സംയുക്തമായി നടപടിയെടുക്കുകയാണ് വേണ്ടത്. ശാത്രീയമാർഗത്തിലൂടെ ഇതിന് സാധിക്കണം. കേന്ദ്രത്തിനും ഇതിൽ പങ്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതിജീവനമാണ് പ്രശ്നമെന്നും ഈ ഘട്ടത്തിൽ ഒന്നിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സങ്കുജിത താൽപര്യങ്ങൾക്കായി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണ്. അക്കൂട്ടത്തിൽ ഉത്തരവാദിത്തപ്പെട്ടവരും ഉൾപ്പെടുന്നതെന്നത് അങ്ങേയറ്റം അപലപനീയമാനിന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രസ്താവനയിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ മന്ത്രി അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രാദേശിക ഭരണസംവിധാനത്തിന്‍റെ ഒത്താശയോടെ നടക്കുന്ന അനധികൃത മനുഷ്യവാസവും ഭൂമി കയ്യേറ്റവും അനധികൃത ഖനനവും ഒക്കെയാണ് മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന്‍റെ കാരണമെന്നാണ് മന്ത്രി പറഞ്ഞത്. കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയെങ്കിലും ഉള്ളവര്‍ക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ