അമിത് ഷാ വയനാട്ടിൽ വന്നപ്പോൾ സുരേന്ദ്രൻ ജാനുവിന് 40 ലക്ഷം കൈമാറി: ജെ.ആര്‍.പി മുന്‍ നേതാവ്

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്‍ ജെ.ആര്‍.പി നേതാവ് സി. കെ. ജാനുവിന് നിയമസഭ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് 40 ലക്ഷം രൂപ കൈമാറി എന്ന് ആരോപിച്ച് ജെ.ആര്‍.പി മുന്‍ സംസ്ഥാന സെക്രട്ടറി ബാബു ബി. സി. തിരഞ്ഞെടുപ്പ് കാലത്ത് ബത്തേരിയിൽ വെച്ച് നിരവധി തവണ പണമിടപാടുകൾ നടന്നു. ബി.ജെ.പി ദേശീയ നേതാവ് അമിത് ഷാ ബത്തേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴും സി.കെ ജാനുവിന് പണം നൽകിയതായും ബാബു ആരോപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

സുരേന്ദ്രൻ സി.കെ ജാനുവിന് വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് ഏഴിന് 10 ലക്ഷം കൈമാറിയെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടും പ്രകാശനുമാണ് ഇതിനെല്ലാം ഇടനില നിന്നതെന്നും ബാബു പറഞ്ഞു.

എൻ.ഡി.എയിൽ ചേർന്നപ്പോൾ ജാനു പണം വാങ്ങിയെന്ന് അന്നുതന്നെ പാർട്ടിയുടെ സംസ്ഥാന ഭാരവാഹികൾക്ക് അറിയാമായിരുന്നു. തിരുവനന്തപുരത്ത് വെച്ചാണ് 10 ലക്ഷം രൂപ സുരേന്ദ്രൻ ജാനുവിന് കൈമാറിയതെന്നാണ് പറയുന്നത്. ആ ദിവസം ഞാൻ അവർക്ക് ഒപ്പമുണ്ടായിരുന്നില്ല. ബത്തേരിയിൽ താൻ റൂമിലുണ്ടായിരുന്നുവെന്നും ബാബു പറഞ്ഞു.

സി.കെ. ജാനുവിനെ എൻ.ഡി.എയിലേക്ക് എത്തിക്കാൻ പത്ത് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോട് കെ സുരേന്ദ്രനുമായി ഫോണിൽ സംസാരിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. എന്നാൽ സി.കെ ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ക്ക് ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്നും സുരേന്ദ്രന്‍ ഇന്ന് പറഞ്ഞു. ഓഡിയോ റെക്കോഡ് ചെയ്ത് അതിൽ ആവശ്യമില്ലാത്തത് കട്ട് ചെയ്യാനും ആവശ്യമായ ഭാഗങ്ങൾ ചേര്‍ക്കാനും ഇന്നത്തെക്കാലത്ത് ഒരു ബുദ്ധിമുട്ടില്ല എന്ന് ഓര്‍ക്കണമെന്ന് കെ സുരേന്ദ്രൻ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും താൻ പണം നൽകിയിട്ടില്ലെന്നും സുരേന്ദ്രൻ ആവർത്തിച്ചു. ബി.ജെ.പിയെ ആക്ഷേപിച്ചോളു എന്നാൽ സി.കെ ജാനുവിനെ ആക്ഷേപിക്കരുതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Latest Stories

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച

എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യത: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; അപ്പീൽ തള്ളി ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്