'നിലമ്പൂരിൽ കണ്ടത് മുസ്‌ലിം ലീഗിൻ്റെ വിജയം, ഹിന്ദു വോട്ടുകൾ എൽഡിഎഫിന് ലഭിച്ചു'; ബിജെപിയുടെ വോട്ട് എവിടെപ്പോയെന്ന് വെള്ളാപ്പള്ളി നടേശൻ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കണ്ടത് മുസ്‌ലിം ലീഗിൻ്റെ വിജയമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ ഹിന്ദു മുസ്‌ലിം വികാരമുണ്ടായെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹിന്ദുവോട്ടുകൾ എൽഡിഎഫിന് ലഭിച്ചെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

നിലമ്പൂരിൽ ഉയരുന്നത് ലീഗിൻ്റെ കൊടികളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ‘സ്വരാജ് മികച്ച പ്രകടനം കാഴ്‌ചവച്ചു. അഭിമാനകരമായ വോട്ട് നേടാൻ സാധിച്ചു. പി.വി അൻവറിനും അഭിമാനകരമായ വോട്ട് നേടാൻ സാധിച്ചുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

അതേസമയം ബിജെപിയുടെ വോട്ടുകൾ എവിടെ പോയി എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. അവർക്ക് 12,000 വോട്ടുകൾ ഉണ്ടായിരുന്നു. അത് കിട്ടില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. കാരണം ഒരു മുസ്‌ലിം വികാരം ലീഗ് ഇളക്കിവിട്ടിരുന്നു. അതുകൊണ്ടുതന്നെ മറുഭാഗത്ത് ഒരു ഹിന്ദു വികാരവും ഉണ്ടായി എന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല