നവകേരള സദസ് ജനങ്ങള്‍ക്ക് എന്ത് നേട്ടമുണ്ടാക്കി; പഠനവുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസിന്റെ ഗുണദോഷങ്ങള്‍ പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്. സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ച നവകേരള സദസ് സംസ്ഥാനത്തുണ്ടാക്കിയ സ്വാധീനം വിലയിരുത്തുകയാണ് ഐഎംജിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി നവ കേരള സദസിന്റെ നടത്തിപ്പ് മുതല്‍ ഭരണ നിര്‍വ്വഹണ മേഖലയില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ വരെ സമഗ്രമായി വിലയിരുത്താനാണ് തീരുമാനം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങളുമായി മന്ത്രിസഭ നേരിട്ട് സംവദിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തുകയായിരുന്നു നവകേരള സദസിന്റെ ലക്ഷ്യം.

നവകേരള സദസിന്റെ ഭാഗമായി ലഭിച്ച നിവേദനങ്ങളുടെ സ്വഭാവം, അതിനുണ്ടാക്കിയ തീര്‍പ്പുകള്‍, ഭരണപരമായും നയപരമായും അതാത് വേദികളിലെടുത്ത തീരുമാനങ്ങള്‍, നവകേരള സദസ്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ തലത്തിലെടുത്ത തീരമാനങ്ങളും ഉത്തരവുകളും അതില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക് എന്നിവയും വിലയിരുത്തും.

ഇതിനായി ജനപ്രതിനിധികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വിവര ശേഖരണം നടത്തും. ഒരു മാസത്തിനകം തന്നെ പൂര്‍ത്തിയാകുന്ന വിധത്തിലാണ് സമഗ്ര പഠനം ഐഎംജി ഉദ്ദേശിക്കുന്നത്.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും